കൊച്ചി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പരമ്പരാഗത വസ്ത്രനിര്മാതാക്കളുടേയും കലാകാരന്മാരുടേയും ശില്പ്പികളുടേയും ഉത്പന്നങ്ങളുടെ പ്രദര്‍ശന വില്പനയായ കോട്ടണ്‍ഫാബ് 2014 മറൈന്‍ഡ്രൈവില്‍ ആരംഭിച്ചു. പ്രദര്‍ശനം ഫെബ്രുവരി മൂന്നിന് അവസാനിക്കും. പതിനഞ്ചോളം സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ ഉത്പന്നങ്ങള്‍ 150 സ്റ്റാളുകളിലായിട്ടാണ് ഒരുക്കിയിരിക്കുന്നത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോട്ടണ്‍ വസ്ത്രങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം വച്ച് സ്ഥാപിതമായ സമിതിയാണ് എക്സിബിഷന് സംഘടിപ്പിച്ചിരിക്കുന്നതെന്ന് സമിതി സെക്രട്ടറി ജാവേദ് ആലം പറഞ്ഞു. ദിവസവും രാവിലെ 10.30 മുതല്‍ രാത്രി 9 വരെയാണ് കോട്ടണ്‍ഫാബ്-2014 പ്രദര്‍ശന വില്പന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: