കൊച്ചി: സ്വീഡനിലെ വിനോവ ടെക്നോളജി എബിയും കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശിവരാംസ് അസോസിയേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ വിനോവ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് ശരീരവും പരിസരങ്ങളും അണുവിമുക്തമാക്കാന്‍ സഹായകമായ ഉല്പന്നങ്ങള് കേരള വിപണിയിലിറക്കി. സെയ്ഫ് ഹാന്റ്സ്’, കുഞ്ഞുങ്ങള്‍ക്കുള്ള ‘ബേബീസ് സ്മൂത്ത്’, തറകള്‍ ബാക്റ്റീരിയ വിമുക്തമാക്കാന്‍ സഹായകമായ ‘ഹോം ഗാര്‍ഡ്’, പൂപ്പല്‍, പായല്‍ എന്നിവ തടയുന്നതിനുള്ള ‘വാള്സ്പ്രേ’, അണുക്കളെ തടയാന്‍ കൂടി കഴിവുള്ള കൊതുക് നാശിനിയായ ‘മോസ്ക്യുറ്റോ ഷീല്‍ഡ്’ എന്നിവയാണ് വിപണിയിലിറക്കിയ ഉല്‍പ്പന്നങ്ങള്‍. ഇന്ത്യക്കാര്‍ ആരോഗ്യത്തേയും ശുചിത്വത്തേയും കുറിച്ച് കൂടുതല്‍ ബോധവാന്മാരാണ് എന്നതിനാലാണ് അണുനാശകങ്ങളായ ഉല്പന്നങ്ങളുമായി കമ്പനി രംഗത്ത് വന്നതെന്ന് വിനോവ എന്റര്‍പ്രൈസസ് മാനേജിങ് ഡയരക്റ്റര് വെങ്കടേഷ് ശിവരാമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: