തിരുവനന്തപുരം: ചന്ദ്രശേഖരന് വധത്തിലെ ഗൂഢാലോചനയില്‍ പങ്കെടുത്ത അഞ്ചു പേഎ ശിക്ഷിക്കപ്പെട്ടത് കേരളത്തിന്റെ നീതിന്യായ ചരിത്രത്തില്‍ സുപ്രധാനമാണെന്ന് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. സംശയത്തിന്റെ ആനുകൂല്യത്തില്‍ ചിലഎ രക്ഷപ്പെട്ടതിനെതിരെ പ്രോസിക്യൂഷന് അപ്പീല്‍ പോകണമെന്നതാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊലപാതകത്തിലെ ഗൂഢാലോചനയ്ക്ക് കേരളത്തില്‍ ഇതുവരെ ആരെങ്കിലും ശിക്ഷിക്കപ്പെട്ടതായി അറിവില്ല. കൊന്നവരെയും കൊല്ലിച്ചവരെയും കൂട്ടുനിന്നവരെയും പിടികൂടുമെന്ന് സര്‍ക്കാര്‍ നല്കിയ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുകയാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.
അന്വേഷണസംഘം അവരുടെ ജോലി സാഹസികമായും ഭംഗിയായും നിര്‍വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേസിലെ ഗൂഢാലോചനയെക്കുറിച്ച് സിബിഐ പോലുള്ള ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് ആവശ്യപ്പെട്ടു. അന്വേഷണം ജില്ലാ നേതാക്കന്മാരില് മാത്രമല്ല, സംസ്ഥാന നേതാക്കളിലേക്കുവരെ നീളുന്നുണ്ടെന്നും ജനങ്ങളുടെ സംശയം ദൂരീകരിക്കുന്നതിന് രണ്ടാം ഘട്ട അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.മോഹനനെതിരെ കുറ്റപത്രത്തില്‍ ശക്തമായ പരാമര്‍ശമുണ്ടായിട്ടും അദ്ദേഹം എങ്ങനെ കുറ്റവാളിയല്ലാതായി എന്ന് മുല്ലപ്പള്ളി ചോദിച്ചു. താന്‍ കോടതി വിധിയെ മാനിക്കുന്നുണ്ടെങ്കിലും ഇത്തരം സംശയങ്ങള്‍ ദൂരീകരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വളരെ സാഹസികമായാണ് അന്വേഷണോദ്യോഗസ്ഥര്‍ അവരുടെ ദൗത്യം നിര്‍വഹിച്ചത്. നീതിബോധവും പ്രതിബദ്ധതയുമുള്ള ഈ ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികം നല്‍കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: