തിരുവനന്തപുരം : മലകളും പുഴകളും സംരക്ഷിക്കാന്‍ മലയാളികള്‍ രംഗത്തുവരണമെന്ന് കവയിത്രി സുഗതകുമാരി. കാസര്‍ഗോഡ് കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ ആശാപുര കമ്പനിക്ക് ബോക്സൈറ്റ്-ക്ലേ ഖാനനത്തിന് നല്കിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കടലാടിപ്പാറ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
കേരളത്തിലെ മുഴുവന്‍ കാടുകളും പാറകളും പുഴകളും കൈയേറുകയാണ്. നിര്‍മ്മാണത്തിനും വികസനത്തിനും വേണ്ടിയാണ് ഇതെന്നാണ് വാദം. കേരളത്തില്‍ 13 ലക്ഷം വീടുകള്‍ ആള്‍താമസമില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. ആയിരക്കണക്കിന് ഫ്ലാറ്റുകള്‍ എന്നിട്ടും കെട്ടിപ്പൊക്കുന്നു. ഇതെന്തിനുവേണ്ടിയാണെന്ന് ചിന്തിക്കണം. കടലാടിപ്പാറയെ ജീവന് കൊടുത്തും സംരക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും സുഗതകുമാരി പറഞ്ഞു.
കടലാടിപ്പാറയില്‍ ഖാനനാനുമതി റദ്ദുചെയ്യാമെന്ന മന്ത്രിയുടെ ഉറപ്പിന്മേല് പ്രശ്നം അവസാനിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് പറഞ്ഞു. നിയമവഴികളിലൂടെയും ഖാനന കമ്പനിക്കെതിരെ ശക്തമായ ചെറുത്തു നില്‍പ്പ് വേണ്ടിവരും. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഖാനനം അവസാനിപ്പിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്നും സുരേന്ദ്രന് പറഞ്ഞു.
എംഎല്‍എമാരായ ഇ. ചന്ദ്രശേഖരന്, എ.എ. അസീസ്, കെ. കുഞ്ഞിരാമന് (തൃക്കരിപ്പൂര്‍), കെ. കുഞ്ഞിരാമന് (ഉദുമാ മുന്‍ എംഎല്‍എ എം. കുമാരന്, സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു, ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് ശ്രീകാന്ത്, കര്‍ഷക മോര്‍ച്ച വൈസ് പ്രസിഡന്റ് എസ്.കെ. കുട്ടപ്പന്, ആര്‍വൈഎഫ് സംസ്ഥാന പ്രസിഡന്റ് പൂവച്ചല്‍ നാസര്‍, ഡിസിസി ജനറല്‍ സെക്രട്ടറി കെ.കെ നാരായണന്, സംരക്ഷണസമിതി ചെയര്മാന് എന്‍. വിജയന്, രക്ഷാധികാരി യു.എം. ബാലകൃഷ്ണന്, കണ്‍വീനര്‍ ബാബു ചേമ്പേന എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: