തിരുവനന്തപുരം: സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി ആഘോഷത്തിന്റെ ഭാഗമായി തോന്നയ്ക്കല്‍ സായിഗ്രാമത്തില്‍ പത്തടിയോളം ഉയരവും രണ്ടായിരത്തി അഞ്ഞൂറ് കിലോ ഭാരവുമുള്ള സ്വാമി വിവേകാനന്ദന്റെ പൂര്‍ണ്ണകായ പ്രതിമ 23 ന് രാവിലെ 9 മണിക്ക് മന്ത്രി രമേശ് ചെന്നിത്തല അനച്ഛാദനം ചെയ്യും.
പ്രശസ്ത ശില്പിയും സിനിമാ കലാ സംവിധായകനുമായ എ. വി. ജനാര്‍ദ്ദനനാണ് 20 ദിവസം കൊണ്ട്ഈ ശില്പം നിര്‍മ്മിച്ചത്. കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലുംഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കുക എന്ന ദൗത്യം ഏറ്റെടുത്ത എ. വി. ജനാര്ദ്ദനന് അള്‍ക്ക 2013 അവാര്‍ഡിന് അര്‍ഹനായി .
കണ്ണൂര്‍ , കരിവെള്ളൂര്‍ സ്വദേശിയായ കഥകളി നടന് തോന്നയ്ക്കല്‍ പീതാംബരനെ മോഡലാക്കി നവരസങ്ങള്‍ ശില്പങ്ങളാക്കുകയും കേരള ടൂറിസം വകുപ്പിന്റെയും തോന്നയ്ക്കല്‍ സായിഗ്രാമത്തിന്റെയും സംയുക്ത സംരംഭമായി 50 തെയ്യ രൂപങ്ങള്‍ തയ്യാറാക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ തോന്നയ്ക്കല്‍ താമസിക്കുന്ന ഇദ്ദേഹത്തിന്റെ ഭാര്യ പ്രശസ്ത സംഗീതജ്ഞ ലൗലി ജനാര്‍ദ്ദനനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: