കോട്ടയം: ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതിന് ദേവസ്വം ബോര്‍ഡ് രൂപീകരിച്ച വാസ്തു സമിതിയില്‍ വിശ്വകര്‍മ്മ സ്ഥാനപതിമാരേക്കൂടി ഉള്‍പ്പെടുത്തണമെന്ന് വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി ആവശ്യപ്പെട്ടു.
തച്ചുശാസ്ത്രം പൈതൃകമായി ലഭിച്ചിട്ടുള്ള വിശ്വകര്‍മ്മജരെ ഒഴിവാക്കി ക്ഷേത്രവികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കടുത്ത വിവേചനമാണ്.
വിശ്വകര്‍മ്മജരായ വാസ്തുവിഗ്ദ്ധരുടെ അഭിപ്രായത്തിലും ഇവരുടെ കരവിരുതിലും നിര്‍മ്മിച്ചിട്ടുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രങ്ങള്‍ യാതൊരു ക്ഷതവുമേല്‍ക്കാതെ ഇന്നും നിലനില്ക്കുന്നു. ക്ഷേത്രനിര്മ്മണവുമായി ഏറ്റവും അടുത്തുനില്ക്കുന്ന വിശ്വകര്‍മ്മജര്‍ക്ക് ദേവസ്വം ബോര്‍ഡില്‍ നാളിതുവരെ പ്രാതിനിധ്യം നല്‍കിയിട്ടില്ല. വിശ്വകര്‍മ്മജര്‍ ദേവസ്വം ബോര്‍ഡില്‍ വഹിച്ചിരുന്ന മൂത്താശാരി തസ്തിക പുനഃസ്ഥാപിച്ചും വിശ്വകര്‍മ്മദിനം അവധിയായി പ്രഖ്യാപിച്ചും വിശ്വകര്‍മ്മജരോട് നീതി പുലര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി കോട്ടയം ജില്ലാ സമ്മേളനം സംസ്ഥാന ട്രഷറര്‍ എം.പി.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ആര്.സുധീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: