കോട്ടയം: വിതുര പെണ്‍വാണിഭക്കേസിന്റെ അന്തിമവാദം കേട്ടു. വിധി പറയാനായി 27ലേക്കു മാറ്റി. കോട്ടയം സ്പെഷ്യല്‍ കോടതി ജഡ്ജി എസ്. ഷാജഹാനാണ് വിധിപറയാനായി കേസ് മാറ്റിയത്. ഇന്നലെ ആലുവ നഗരസഭാ ചെയര്മാന് ജേക്കബ് മൂത്തേടനക്കം പ്രതികളായുള്ള ഏഴു കേസുകളാണ് പരിഗണിച്ചത്. ഇവയുടെ വിധി വരുന്ന 27 മുതല്‍ ഫെബ്രുവരി 1 വരെയുള്ള ദിവസങ്ങളിലായി പ്രസ്താവിക്കും.
കെ.സി.പീറ്റര്‍, ജേക്കബ് മൂത്തേടന്, ജെസി ജോസ്, റോസിലിന, ശാന്ത, ജോണി, രാജന് ഗിരിനാഥ്, അബ്ദുള്‍ ജലീല്‍, സുനില്‍ തോമസ് എന്നിവരാണ് കേസിലെ പ്രതികള്‍. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് പ്രതികളെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട മറ്റുകേസുകളിലെ പ്രതികളെ നേരത്ത കോടതി വെറുതെ വിട്ടിരുന്നു.
പ്രോസിക്യൂഷനുവേണ്ടി അഡ്വക്കേറ്റുമാരായ ഉദയഭാനു, രാജഗോപാല്‍ പടിപ്പുരയ്ക്കല്‍ എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: