ചെന്നൈ: ആറന്മുളയിലെ വിമാനത്താവള നിര്‍മാണം സ്റ്റേ ചെയ്ത ഉത്തരവ് ജനുവരി 31 വരെ നീട്ടി. ശരിയായ രീതിയിയില്‍ പാരിസ്ഥിതിക പഠനം നടത്താതെയാണ് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ നിര്‍മാണത്തിന് അനുമതി നല്‍കിയതെന്ന ഹര്‍ജിക്കാരുടെ വാദത്തില്‍ കഴമ്പുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് സ്റ്റേ നീട്ടിയത്.
ഈ മാസം 31 ന് മുമ്പ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും പദ്ധതി നടത്തിപ്പുകാരായ കെ.ജി.എസ് ഗ്രൂപ്പും വിശദീകരണം നല്‍കാനും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. കേസ് അന്ന് വീണ്ടും പരിഗണിക്കും. ആറന്മുള പാരിസ്ഥിതിക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍, കുമ്മനം രാജശേഖരന്, കെ പി ശ്രീരംഗനാഥന് എന്നിവരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: