കൊച്ചി: ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി അംഗം കുമാര്‍ വിശ്വാസ് മലയാളി നഴ്സുമാരെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് എ.എല്‍പിയുടെ കേരളഘടകം ഖേദം പ്രകടിപ്പിച്ചു. പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ കൊച്ചിയിലെ എഎപി പാര്‍ട്ടി ഓഫീസ് തല്ലിതകര്‍ത്തിരുന്നു.
2008ലെ ടിവി പരിപാടിയിലാണ് കുമാറിന്റെ പ്രതികരണമെന്നും ആംആദ്മി അന്ന് രൂപീകരിച്ചിട്ടില്ലെന്നും ആം ആദ്മി സംസ്ഥാന വക്താക്കള്‍ വ്യക്തമാക്കി. ആംആദ്മിക്ക് മലയാളി നഴ്സുമാരോട് ബഹുമാനമാണെന്നും ആംആദ്മി വ്യക്തമാക്കി.
സംഭവത്തില്‍ ദേശീയ എക്സിക്യൂട്ടീവുമായി ബന്ധപ്പെട്ടു കുമാര്‍ വിശ്വാസിനോട് ഖേദം പ്രകടിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എ.എ.പി സംസ്ഥാന വക്താക്കളായ കെ.പി.രതീഷ്, മനോജ് പത്മനാഭന് എന്നിവര്‍ പറഞ്ഞു.
പാര്‍ട്ടിയുടെ കൊച്ചിയിലെ ഓഫിസ് തകര്‍ത്ത യൂത്ത് കോണ്‍ഗ്രസ് എ.എ.പിയുടെ വളര്‍ച്ചയില്‍ അസൂയ പൂണ്ടാണ്. നേഴ്സുമാരോട് അല്പമെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ അവര്‍ നടത്തുന്ന സമരങ്ങള്‍ക്ക് യൂത്ത് കോണ്‍ഗ്രസും മഹിളാ കോണ്‍ഗ്രസും പിന്തുണ പ്രഖ്യാപിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: