തിരുവനന്തപുരം: ടെലിവിഷന്‍ പരിപാടികളുടെ നിലവാരം പരിശോധിക്കാനും പരിഹരിക്കാനും നിരീക്ഷണ സമിതികള്‍ രൂപീകരിക്കുമെന്ന് മന്ത്രി കെ. സി ജോസഫ്. അനുദിനം കേരളത്തില്‍ ചാനലുകള്‍ വര്‍ധിച്ചു വരികയാണെന്നും ഇത് റേറ്റിംഗിനു വേണ്ടിയുള്ള കിടമത്സരത്തിന് ഇടവരുത്തുന്നതായും മന്ത്രി പറഞ്ഞു.
കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നതെന്നും സംസ്ഥാന തലത്തില്‍ പി. ആര്.ഡി ഡയറക്ടറും ജില്ലാതലത്തില്‍ കളക്ടറുമായിരിക്കും ഈ സമിതിയുടെ കണ്വീനര്മരെന്നും മന്ത്രി വ്യക്തമാക്കി.
2011-12 സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ പദ്ധതി വിഹിതം ചെലവാക്കിയത് പൊതുമരാമത്ത് വകുപ്പാണെന്നും ഏറ്റവും കുറവ് പദ്ധതി വിഹിതം ചെലവഴിച്ചത് റവന്യൂ വകുപ്പാണെന്നും കെ. സി ജോസഫ് പറഞ്ഞു.
2013-14 സാമ്പത്തിക വര്‍ഷത്തില്‍ ഗ്രാമ വികസന വകുപ്പ് ചെലവഴിച്ചത് ബജറ്റ് അലോക്കേഷന്റെ 35 ശതമാനം മാത്രമാണെന്നും മന്ത്രി സഭയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: