കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ തിരക്കേറിയ റോഡില്‍ യുവതിക്കു നേരെ ക്രൂരമായ ലൈംഗിക പീഡനം നടന്നതായി റിപ്പോര്‍ട്ട്. ഞായറാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് ഹൗറയിലെ വീട്ടിലേക്കു മടങ്ങിയ 21 കാരിയാണ് കൂട്ടമാനഭംഗത്തിനിരയായത്.
ഗുരുതരമായി പരുക്കേറ്റ യുവതിയെ ഹൗറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധ്യംഗ്രാമില്‍ കൂട്ടമാനഭംഗത്തിനിരയായ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ വിവാദം കെട്ടടങ്ങുന്നതിനു മുന്‍പാണ് തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി വീണ്ടും നഗരമധ്യത്തില്‍ കൂട്ടമാനഭംഗം അരങ്ങേറുന്നത്.
വീട്ടിലെത്തുന്നതിന് ടാക്സിയില്‍ കയറിയ യുവതിയെ വഴിക്കുവച്ച് കാറില്‍ കയറിയ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. യുവതിയുടെ മൊബൈല്‍ ഫോണും സംഘം തട്ടിയെടുത്തിരുന്നു. പുലര്‍ച്ചെ വരെ രക്തം വാര്‍ന്ന് കിടന്ന യുവതിയെ സഹായിക്കാന്‍ ആരും തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൗറ സ്റ്റേഷനില്‍ എത്തിയ യുവതിയെ പോലീസാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: