ബാലസോര്‍(ഒഡീഷ): അഗ്നി നാല് മിസൈലിന്റെ വിക്ഷേപണം ഒഡീഷ തീരത്ത് നിന്ന് ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കി. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള മിസൈലാണിത്. 4000 കിലോമീറ്ററാണ് ഇതിന്റെ ദൂരപരിധി. മിസൈല്‍ വിക്ഷേപണം പൂര്‍ണ വിജയമായിരുന്നെന്ന് ഐടിആര്‍ ഡയറക്ടര്‍ എംവികെവി പ്രസാദ് പറഞ്ഞു.
ദൂരപരിധിയില്‍ രണ്ടാമത്തേതാണിത്. ഭാരം കുറഞ്ഞ ഈ മിസൈലിന്റെ മൂന്നാമത്തെ പരീക്ഷണമായിരുന്നു ഇന്നലെ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: