ശബരിമല: ഇരുമുടിക്കെട്ടുമായി പടിചവിട്ടുവാന്വന്ന ആറംഗ അയ്യപ്പസംഘത്തിന് നേരെ പോലീസിന്റെ അതിക്രമം. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് പത്തുവയസ്സുള്ള വിവേക് എന്ന കൊച്ചയ്യപ്പനുള്പ്പെടെയുള്ള സ്വാമിമാരെ പതിനെട്ടാംപടിയില്വെച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ദേഹോപദ്രവം ഏല്‍പ്പിച്ചത്.
കൊല്ലം നീണ്ടകര സ്വദേശി മന്മഥന്സ്വാമിയുടെ നേതൃത്വത്തിലുള്ള ആറംഗസംഘമാണ് പടിചവിട്ടുവാനെത്തിയപ്പോള് പോലീസിന്റെ ക്രൂരതയ്ക്കിരയായത്. ആസമയം ഇവരല്ലാതെ മറ്റ് സ്വാമിമാരാരും പടിചവിട്ടുവാനുണ്ടായിരുന്നില്ല. ഇരുമുടികെട്ടില്‍ നെയ്ത്തേങ്ങായുണ്ടോ എന്ന് ചോദിച്ചുകൊണ്ട് പടിയില്‍ നിന്ന ഒരു പോലീസുകാരന് കെട്ട്പിടിച്ചു നോക്കുവാന്‍ ശ്രമിച്ചതായും മുകളില്‍ നിന്ന പോലീസുകാരന് സ്വാമിമാരോട് കേറിവാടാ എന്ന് ഉറക്കെവിളിച്ചു പറഞ്ഞതായും ഇവര്‍ പടി ചവിട്ടി സമീപം എത്തിയപ്പോള്‍ എല്ലാ സ്വാമിമാരേയും ശാരീരികമായി ഉപദ്രവിച്ചതുമായാണ് പരാതി.
പടി ചവിട്ടി സന്നിധാനത്ത് കൊടിമരത്തിന് സമീപം സ്വാമിമാര്‍ എത്തിയപ്പോള്‍ വീണ്ടും ഉപദ്രവിച്ചതായും സ്വാമിമാര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് സ്വാമിമാര്‍ സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന വിജിലന്‍സ് ഓഫീസറോട് പരാതിപ്പെടുകയുണ്ടായി .തുടര്‍ന്ന് അദ്ദേഹം സ്വാമിമാരോടൊപ്പം വേറെ ചില പോലീസുകാരെ കൂട്ടിവിട്ട് ഇവര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കിക്കൊടുക്കുകയായിരുന്നു. പോലീസുകാര്‍ക്കെതിരേ സ്വാമിമാര്‍ വിജിലന്‍സിനും ദേവസ്വം കമ്മീഷണര്‍ക്കും പരാതിനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: