കൊച്ചി: യു ഡി എഫിലെ ഘടകക്ഷികളില്‍ പ്രശ്നങ്ങളുണ്ടാക്കുന്നതിനോ ഘടകക്ഷികളെ പിളര്‍ത്തുന്നതിനോ കോണ്‍ഗ്രസും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ശ്രമിക്കുന്നില്ലെന്ന് ഗവ.ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു. ഘടകക്ഷികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സി എം പിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസും മുഖ്യമന്ത്രിയും യു ഡി എഫ് ഘടകകക്ഷികളില്‍ പിളര്‍പ്പുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന കോടിയേരിയുടെ അഭിപ്രായം ശ്രദ്ധയില്‍പ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു പി സി ജോര്‍ജ്ജ്. ശശിതരുരിന്റെ ഭാര്യ സുനന്ദ പുഷ്ക്കറിന്റെ മരണവുമായിബന്ധപ്പെട്ട് ദുരൂഹതകള്നിലനില്ക്കുന്നുണ്ടെന്നും ദുരൂഹതകള്‍ പരിഹരിക്കാന്‍ സമഗ്രമായ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: