കോഴിക്കോട്: ശുദ്ധമായ മതേതരത്വമാണ് ഭാരതത്തിന്റെ പൈതൃകമെന്ന് ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ പറഞ്ഞു. കോഴിക്കോട്ട് നടക്കുന്ന സനാതനധര്‍മ്മ പരിഷത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചശേഷം സംസാരിക്കുകായിരുന്നു അദ്ദേഹം. മതേതരത്വം ഇന്ന് പൊള്ളയായി മാറിയിരിക്കുന്നു.
ഹിന്ദുമതത്തിന്റെ സാര്‍വലൗകികതയെ ഇന്ന് വര്‍ഗ്ഗീയമെന്ന് അധിക്ഷേപിക്കുകയാണ്. ഒരുകാലത്ത് നിലനിന്നിരുന്ന ഉച്ചനീചത്വം ഹിന്ദുവിന്റെ വികാസത്തെ തടഞ്ഞുനിര്‍ത്തി. ശ്രീനാരായണ ഗുരു ഉഴുതുമറിച്ചത് ഹൃദയങ്ങളെ ആയിരുന്നു. ശുദ്ധമായ ഹിന്ദുമതത്തെ പഠിക്കണമെന്ന് ഗുരു പറഞ്ഞു. സനാതനമായ ധര്‍മ്മത്തെയാണ് ക്ഷേത്രപ്രതിഷ്ഠയിലൂടെ ഗുരു വെളിവാക്കിയത്. ജാതിഭേദഭാവം അപകടകരമാണ്. ഓരോ സാധാരണക്കാരനിലുമുള്ള ദിവ്യതയെ ഉയര്‍ത്തിക്കൊണ്ടുവരണം. ജാതിമേധാവിത്വം ഉപേക്ഷിക്കണം. എന്നാലേ വളര്‍ച്ചയുണ്ടാകൂ. ഒന്നിച്ച്,സംഘടിതമായി രാഷ്ട്രത്തിന്റെ അഖണ്ഡതകാത്തു സൂക്ഷിക്കണം.സനാതന ധര്‍മ്മം ശരിയായി അനുഷ്ഠിക്കണം. പുതുതലമുറ ധര്‍മ്മാനുഷ്ഠാനത്തോടെ വളരണം. ശ്രീനാരായണഗുരുദേവന്‍ ഒരു ജാതി, ഒരു മതം, ഒരുദൈവം എന്ന് പറഞ്ഞു. മനുഷ്യരെന്ന ഒരു ജാതിയെ ആണ് ഗുരു വിവക്ഷിച്ചത്. ശ്രീനാരായണ ഗുരുദേവന് ഒരു മതവും ഉണ്ടാക്കിയില്ല.ലോകത്തെ മുഴുവന്‍ സൃഷ്ടിച്ച ഒരു ശക്തിയെയാണ് ദൈവമായി ഗുരു വിവരിച്ചത്. പലപേരുകളില്‍ പറയുന്ന ഈശ്വരന് ഒന്നേയുള്ളൂ. ഈ സത്യമാണ് ഗുരുദേവന് ഉദ്ഘാഷിച്ചത, അദ്ദേഹം പറഞ്ഞു.
പ്രവ്രാജികതപപ്രാണ മാതാജി അധ്യക്ഷത വഹിച്ചു. സ്വാമി ചിദാനന്ദപുരി ആമുഖ പ്രഭാഷണം നടത്തി. സ്വാമി വിശ്വരൂപാനന്ദ, ബ്രഹ്മചാരി വിവേകാമൃതചൈതന്യ, ബ്രഹ്മചാരി മുകുന്ദ ചൈതന്യ എന്നിവര്‍ സന്നിഹിതരായിരുന്നു. പട്ടയില്‍ പ്രഭാകരന് സ്വാഗതവും പി. നന്ദനന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.പകല്‍ വിചാരസത്രങ്ങളും വൈകീട്ട് പൊതു സമ്മേളനങ്ങളുമാണ് പരിഷത്തിലെ പ്രധാന പരിപാടികള്‍. പരിഷത്ത് 25 ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: