കൊച്ചി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതായി വിമാനത്താവള ഡയറക്ടര്‍ എ.സി.കെ.നായര്‍ അറിയിച്ചു. ജനുവരി 20 മുതല്‍ 31 വരെയാണ് നിയന്ത്രണം.
ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസിന്റെ നിര്‍ദേശപ്രകാരം, ഈ ദിനങ്ങളില്‍ യാത്രക്കാരെ അല്ലാതെ മറ്റാരേയും ടെര്‍മിനലുകളിലേയ്ക്ക് പ്രവേശിപ്പിക്കില്ല. ലഗേജുകള്‍ കര്‍ശന സുരക്ഷാപരിശോധനയ്ക്ക് വിധേയമാക്കും. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജുകള്‍ വിമാനത്താവളത്തിനുള്ളില്‍ കയറുന്നതിന് മുമ്പുതന്നെ പരിശോധനയ്ക്ക് വിധേയമാക്കും. വിമാനത്താവളത്തിന്റെ കവാടം മുതല്ക്കുതന്നെ സിഐഎസ്എഫിന്റേയും കേരള പോലീസിന്റേയും പരിശോധനയുണ്ടാകും. പാര്‍ക്കിങ് സ്ഥലങ്ങളിലും പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി വിമാനത്താവളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങള്‍, അനുബന്ധ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പട്രോളിങ് ഉണ്ടായിരിക്കും. നിയന്ത്രിത മേഖലകളിലേയ്ക്ക് പ്രവേശനത്തിനും കൂടുതല്‍ പരിശോധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: