വാഷിംഗ്ടണ്‍: ഫെബ്രുവരിയില്‍ ഫോണ്‍വിളി സൗകര്യവുമുള്ള ടാബിലറ്റുകള് എച്ച്പി ഇന്ത്യയില്‍ എത്തിക്കുന്നു. ഇന്ത്യയിലെ ടെലിഫോണ്‍ ഉപയോഗം ഗണ്യമായി വര്‍ദ്ധിച്ചിരിക്കുന്ന സാഹര്യത്തിലാണ് ശബ്ദത്തോടുകൂടിയ ടാബിള്റ്റിന്റെ ആരംഭത്തെക്കുറിച്ച് പ്രഖ്യാപനം വന്നിരിക്കുന്നത്.
ആറ് ഇഞ്ചും ഏഴിഞ്ചും വലിപ്പമുള്ള സ്ക്രീനോട്കൂടിയതാണ് പുതിയ ടാബിലറ്റുകള്. എച്ച്പി സ്ലേറ്റ് ആറ്, എച്ച്പി സ്ലേറ്റ് ഏഴ് എന്നിങ്ങനെയാണ് പേരുകള്‍. ഇവയുടെ വില ഇതുവരെയും പ്രഖ്യപ്പിച്ചിട്ടില്ല. ആന്‍ഡ്രോയിഡ് സോഫ്റ്റ്വെയറുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ടാബുകളില്‍ പവര്‍ ക്വാഡ് കോര്‍ പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്.
ത്രീജി ഉപയോഗിക്കാവുന്നതും രണ്ട് സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന രീതിയിലാണ് രണ്ടു ടാബുകളുടെയും നിര്‍മ്മിതി. മുന്നിലും പിന്നിലും ക്യാമറകള്‍ ഉണ്ട്. ഉപഭോക്താക്കള്‍ ആഗ്രഹിച്ചതുപോലെയുള്ള ഫോണിന്റെയും ടാബിന്റെയും ഗുണങ്ങള്‍ ഒത്തിണങ്ങിയതാണ് എച്ച്പി സ്ലേറ്റ് ആറ്, എച്ച്പി സ്ലേറ്റ് ഏഴ് ടാബ്ലെറ്റുകള്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: