ന്യൂയോര്‍ക്ക്: കംമ്പ്യൂട്ടര്‍ ചിപ്പ് നിര്‍മ്മാതക്കളായ ഇന്റല്‍ 5,000 പേരെ പിരിച്ചുവിടുന്നു. തങ്ങളുടെ കംമ്പ്യൂട്ടര്‍ ചിപ്പുകള്‍ക്ക് വിപണിയില്‍ താല്‍പ്പര്യം കുറഞ്ഞുവരുന്നതിനാല്‍ ലാഭത്തില്‍ ഇടിവ് സംഭവിക്കാതിരിക്കാനാണ് അമേരിക്കന്‍ ടെക്നോളജി ഭീമന്മാരുടെ നിലപാട്. ഇത് സംബന്ധിച്ച് കമ്പനി സ്ഥിരീകരണം നല്കി കഴിഞ്ഞു.
അഞ്ച് ശതമാനം പേരെ മാത്രമാണ് ഞങ്ങള്‍ പിരിച്ചുവിടുന്നതെന്നാണ് ഇന്റെലിന്റെ വിശദീകരണം. 2014 മാര്‍ച്ചോടെ ആയിരിക്കും ഈ നടപടി. ഇതിലൂടെ എത്ര പണം ലാഭിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ കാര്യമായ വിശദീകരണം കമ്പനി നല്‍കുന്നില്ല. എന്നാല്‍ 12 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ വരെ ഇന്റെല്‍ ലാഭിക്കുമെന്നാണ് സൂചന.~2014 ഒക്ടോബര്‍ അവസാനത്തോടെ 34,000 പേരെ പിരിച്ച് വിടുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: