കൊച്ചി: സ്വന്തം മണ്ണില്‍ ആശ്വാസ ജയം തേടി ഈഗിള്‍സ് എഫ്സി ഇന്ന് അവസാന പോരാട്ടത്തിനിറങ്ങും. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ യുണൈറ്റഡ് സ്പോര്‍ട്സ് ക്ലബാണ് ഈഗിള്‍സിന്റെ എതിരാളികള്‍. വൈകിട്ട് 4.30നാണ് മത്സരം. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്സ് പൂനെ എഫ്സിയുമായും ഏറ്റുമുട്ടും. ചര്‍ച്ചില്‍ നേരത്തെ തന്നെ സെമി ഉറപ്പിച്ചു കഴിഞ്ഞതാണ്.
ഗ്രൂപ്പ് എ യില്‍ രണ്ട് മത്സരങ്ങളും വിജയിച്ച് ആറുപോയിന്റുമായി ചര്‍ച്ചില്‍ ബ്രദേഴ്സ് സെമി സ്ഥാനം സ്വന്തമാക്കിക്കഴിഞ്ഞതിനാല് ഇന്ന് നടക്കുന്ന അവസാന ഗ്രൂപ്പ് പോരാട്ടം ചടങ്ങ് മാത്രമാവും. രണ്ട് മത്സരങ്ങളില്‍ നിന്ന് യുണൈറ്റഡ് എഫ്സിക്ക് മൂന്നു പോയിന്റും പൂനെക്കും ഈഗിള്‍സിനും ഒരു പോയിന്റ് വീതവുമാണുള്ളത്.
ഇന്നത്തെ ആദ്യ മത്സരത്തില്‍ യുണൈറ്റഡ് സ്പോര്‍ട്സ് ക്ലബ് ഈഗിള്‍സിനെ പരാജയപ്പെടുത്തുകയും രണ്ടാം മത്സരത്തില്‍ ചര്‍ച്ചില്‍ പൂനെ എഫ്സിയോട് പരാജയപ്പെടുകയും ചെയ്താല്‍ ഇരുടീമുകള്‍ക്കും ആറ് പോയിന്റ് വീതമാകും. എന്നാല്‍ ഇരുടീമുകളും തമ്മില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ചര്‍ച്ചില്‍ വിജയച്ചതിനാല്‍ യുണൈറ്റഡ് സെമി കാണാതെ പുറത്തുപോകും.
ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായെങ്കിലും കേരളത്തിന്റെ പ്രതിനിധികളായ ഈഗിള്‍സ് എഫ്സി ആത്മവിശ്വാസത്തില്‍ തന്നെയാവും അവസാനപോരാട്ടത്തിനിറങ്ങുക. കഴിഞ്ഞ ദിവസം ചര്‍ച്ചിലിനെതിരെ ഈഗിള്‍സ് നടത്തിയ പോരാട്ടവീര്യം പുറത്തെടുത്താല്‍ ഇന്നത്തെ മത്സരത്തില്‍ വിജയം സ്വന്തമാക്കി അവര്‍ക്ക് മടങ്ങാം. ആദ്യ കളിയില്‍ പൂനെയെ 1-1 ന് ഈഗിള്‍സ് സമനിലയില്‍ തളിച്ചിരുന്നു. നൈജീരിയയില്‍ നിന്നുളള സക്കുബു കൊക്കോയിലാണ് ഈഗിള്സിെന്റ പ്രതീഷ. രണ്ട് മത്സരങ്ങളിലും ഓരോ ഗോള്‍ നേടിയ സ്ട്രൈക്കര്‍ സക്കിബു കൊക്കോയിലാണ് ഇന്നും ഈഗിള്‍സിന്റെ പ്രതീക്ഷ മുഴുവന്‍. അതേസമയം യുണൈറ്റഡ് സ്പോര്‍ട്സ് ക്ലബിന്റെ സൂപ്പര്‍ താരങ്ങളായ റാന്റി മാര്‍ട്ടിന്‍സും എറിക് ബ്രൗണും ഫോമിലെത്താത്തതാണ് അവര്‍ക്ക് കഴിഞ്ഞ മത്സരങ്ങളില്‍ തിരിച്ചടിയായത്. നിരവധി അവസരങ്ങളാണ് ഇരുവരും തുലച്ചുകളഞ്ഞത്.
രാത്രി 7ന് ആരംഭിക്കുന്ന രണ്ടാം മത്സരത്തില്‍ ചര്‍ച്ചിലിനെതിരെ ആശ്വാസ ജയം തേടിയാണ് പൂനെ എഫ്സി ഇറങ്ങുക. ഐ ലീഗില്‍ മൂന്നാം സ്ഥാനത്ത് നില്ക്കുന്ന മലയാളി താരം അനസ് എടത്തൊടി നയിക്കുന്ന പൂനെക്ക് ടൂര്‍ണമെന്റിലിതുവരെ പെരുമക്കൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ഈഗിള്‍സ് എഫ്സിയുമായുള്ള സമനില മാത്രമാണ് ഇവരുടെ നേട്ടം. യുണൈറ്റഡ് എഫ്സിയുമായി 1-0ന് പരാജയപ്പെടുകയും ചെയ്തു.
വിനോദ് ദാമോദരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: