ന്യൂദല്‍ഹി: ദല്‍ഹി നിയമമന്ത്രി സോംനാഥ് ഭാരതിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. ഉഗാണ്ട സ്വദേശിനിയായ യുവതി നല്കിയ പരാതിയിന്മേലാണ് കോടതി കേസെടുക്കാന്‍ പൊലീസിനോട് നിര്‍ദ്ദേശിച്ചത്.
ദല്‍ഹിയില്‍ ഉഗാണ്ടക്കാര്‍ താമസിക്കുന്ന കിര്‍ക്കി പ്രദേശത്ത് അനാശാസ്യം നടക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് റെയ്ഡ് നടത്താന്‍ കഴിഞ്ഞ ദിവസം സോംനാഥ് ഭാരതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പൊലീസ് ഇതിനു തയ്യാറായില്ല. വ്യാഴാഴ്ച പുലര്‍ച്ചെയോടെ സോംനാഥ് ഭാരതിയും ഒരു സംഘം ആളുകളും ചേര്‍ന്ന് ആഫ്രിക്കന്‍ യുവതികള്‍ താമസിച്ചിരുന്ന സ്ഥലം റെയ്ഡു ചെയ്യുകയായിരുന്നു. സോംനാഥ് ഭാരതി യുവതികളെ വംശീയമായി അധിക്ഷേപിച്ചുവെന്നും ആരോപണം ഉയര്‍ന്നു.
ശനിയാഴ്ചയാണ് യുവതി സാകേതിലെ കോടതിയെ സമീപിച്ചത്. താമസസ്ഥലം ഉപേക്ഷിച്ച് പോകണമെന്ന് ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. തങ്ങള്‍ ചികിത്സയ്ക്കായാണ് ദല്‍ഹിയിലേക്ക് വന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഫെബ്രുവരി 14നകം റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: