മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിലെ സീറ്റ് വിഭജനം സംബന്ധിച്ച് അടുത്തയാഴ്ച്ച ചര്‍ച്ചകള്‍ തുടങ്ങുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.
ഘടകകക്ഷികളുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാകും ചര്‍ച്ച നടക്കുകയെന്നും അദ്ദേഹം പാണക്കാട് ലീഗു നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പറഞ്ഞു.
നല്ല ബന്ധമാണ് മുസ്ലീംലീഗും കോണ്‍ഗ്രസും തമ്മില്‍ പുലര്‍ത്തുന്നത്. 2009ലെ വിജയം ആവര്‍ത്തിക്കാനാവുമെന്നാണ് കരുതുന്നതെന്നും ചെന്നിത്തല പറഞ്ഞു.
പുതിയ കെ.പി.സി.സി പ്രസിഡന്റിനെ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: