കോക്രാജര്‍: ആസാമിലെ കോക്രാജര്‍ ജില്ലയില്‍ വിഘടനവാദികള്‍ അഞ്ച് പേരെ വെടിവച്ച് കൊന്നു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില അതീവഗുരുതരമായി തുടരുകയാണ്. നാഷണല്‍ ഹൈവേ കടന്ന് പോകുന്ന റോഡില്‍ വെള്ളിയാഴ്ചയാണ് സംഭവം. ബംഗാളിലെ സിലിഗുരിയില്‍ നിന്ന് മേഘാലയയിലേക്ക് പോകുന്ന ബസ്സ് രാത്രി 9.30ന് തടഞ്ഞ് നിര്‍ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു.
ബസ്സിനുള്ളിലെ എട്ടു യാത്രക്കാരെ പിടിച്ചിറക്കിയ ശേഷം നിരത്തി നിര്‍ത്തി നിറയൊഴിക്കുകയായിരുന്നു. ഇതില്‍ അഞ്ചു പേരും തല്‍ക്ഷണം മരിച്ചു. നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് വിഘടനവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. പൊലീസ് വിഘടനവാദികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: