ന്യൂദല്‍ഹി: ആഫ്രിക്കക്കാരായ വനിതാസംഘത്തിനുനേരെയുണ്ടായ ആം ആദ്മി നേതാക്കളുടെ പെരുമാറ്റം വിവാദത്തില്‍. സ്ത്രീകള്‍ക്കെതിരേ വംശീയാധിക്ഷേപം നടത്തിയെന്നും ആരോപണമുണ്ട്. ഇതോടെ ആം ആദ്മിക്കാര് ദല്‍ഹിയില്‍ കടുത്ത പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
ഉഗാണ്ടയില്‍ നിന്ന് ദല്‍ഹിയിലെത്തിയ വനിതാ സംഘത്തിനുണ്ടായ അപമാനമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.
വ്യാഴാഴ്ച രാത്രി ദല്‍ഹിയിലെത്തിയ സംഘത്തെ എഎപി നേതാക്കള്‍ മാനസികമായി പീഡിപ്പിക്കുകയും തല്ലുകയും ചെയ്തു. തെക്കന്‍ ദല്‍ഹിയിലെത്തിയ ഇവര്‍ മയക്കുമരുന്ന് സംഘമാണെന്നും, വേശ്യാവൃത്തിയിലേര്‍പ്പെട്ടു എന്നും ആരോപിച്ചായിരുന്നു പീഡനം. സംഭവ ദിവസം അവിടെയെത്തിയ ദല്‍ഹി നിയമമന്ത്രി സോമനാഥ് ഭാരതിയും സംഘവും ഇവരെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുവാനും ഇവര്‍ പോലീസിന് നിര്‍ദ്ദേശം നല്കി. വാറണ്ടില്ലാതെ വനിതാ സംഘത്തെ അറസ്റ്റ് ചെയ്തതും വിവാദമായിട്ടുണ്ട്.
സംഭവത്തിന് തൊട്ടടുത്ത ദിവസം മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും ഇവര്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തി. യാതൊരു കാരണവുമില്ലാതെ ആം ആദ്മി പാര്‍ട്ടി അനുയായികള്‍ സംഘം ചേര്‍ന്ന് മൂന്ന് മണിക്കൂറോളം തങ്ങളെ തല്ലുകയും ക്രൂശിക്കുകയും ചെയ്തതായി സംഘത്തിലെ ഒരു വനിത പറഞ്ഞതോടെയാണ് സംഭവം കൂടുതല്‍ വിവാദമായത്.
സംഭവത്തില്‍ അതിയായ ദുഃഖമുണ്ടെന്ന് പറഞ്ഞ വനിതാസംഘം പരാതിയുമായി പോലീസിനെ സമീപിച്ചെങ്കിലും ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ക്രൂരമായി തല്ലിച്ചതച്ചതിനു പുറമെ ഒരാള്‍ അപമര്യാദയായി പെരുമാറിയെന്നും ഇവര്‍ നല്കിയ പരാതിയില്‍ പറയുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണെന്ന് ഇവരെന്നും, മോശം വാക്കുപയോഗിച്ചായിരുന്നു ആക്രമണമെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു. തങ്ങളെ വംശീയമായി അധിക്ഷേപിച്ചതാണ് ഏറെ ദുഃഖകരമെന്ന് സംഘം പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
വിദേശ വനിതകളെ ആക്രമിച്ചതിനു പുറമെ, വംശീയ അധിക്ഷേപം നടത്തിയ ആം ആദ്മിയുടെ പെരുമാറ്റത്തില്‍ ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: