റോം: ബെനഡിക്ട് പതിനാറാമന്റെ സ്ഥാനമൊഴിയലിന്റെ കാരണം വത്തിക്കാനിലെ സഭാ അധികൃതര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടോടെ കൂടുതല്‍ വ്യക്തമാകുന്നു. പതിനാറാമന്‍ പെട്ടെന്ന് സ്ഥാനം ഒഴിയുകയും തത് സ്ഥാനത്ത് ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹിതനാകുകയും ചെയ്തിരുന്നു.
എന്നാല്‍ സ്ഥാനം ഒഴിയലിനെപ്പറ്റി കാരണമൊന്നും വിശദീകരിക്കാതെയാണ് പതിനാറാമന്‍ പുറത്തേക്ക് പോയത്. കര്‍ക്കശ നിലപാടുകാരനായ ബെനഡിക്ട് പതിനാറാമന്‍ സഭയ്ക്കകത്തെ പ്രമാണിമാര്‍ക്ക് അസ്വീകാര്യനായിരുന്നു.
വത്തിക്കാന്‍ ബാങ്കുകളില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകള്‍ക്കെതിരെ ബെനഡിക്ട് പതിനാറാമന്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചത്. ഇതിനെതിരെ സഭാ നേതാക്കന്മാര്ക്ക് വരെ ശാസന നല്‍കിയതായാണ് അക്കാലത്തെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ബാങ്കുകളില്‍ ജീവനക്കാരെ നിയന്ത്രിച്ചിരുന്നതും വൈദികരാണ്. വളരെ കുത്തഴിഞ്ഞ ജീവിതരീതികള്‍ പിന്തുടരുന്നവരാണ് വത്തിക്കാനിലെ ഒരു വിഭാഗം കത്തോലിക്കാ വൈദികര്‍. ഇതിനെതിരെ ബെനഡിക്ട് വളരെ കര്‍ക്കശമായി നിലപാടെടുത്തു എന്നതിന് തെളിവാണ് പുറത്താക്കല്‍ റിപ്പോര്‍ട്ട്. സഭയുടെ മേലും സഭാസ്ഥാപനങ്ങളുടെ മേലും ബെനഡിക്ട് പതിനാറാമന്‍ നിയന്ത്രണം വച്ചതു മുതല്‍ വൈദികരുടെ ഭാഗത്ത് നിന്നും കടുത്ത രീതിയിലുള്ള പ്രതിഷേധമാണ് ഉണ്ടായത്.
സഭയുടെ താഴെത്തട്ടില്‍ സ്വാധീനമുള്ള വൈദികര്‍ ചരടു വലിച്ചതിന്റെ ഫലമാണ് പോപ്പ് പതിനാറാമന്‍ സ്ഥാനം നഷ്ടപ്പെട്ടത് എന്നു വേണം കരുതാന്‍. വത്തിക്കാനിലെ സഭാ അധികൃതര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വിരല്‍ ചൂണ്ടുന്നതും ഇതു തന്നെയാണ്. സഭകള്‍ നടത്തുന്ന സ്ഥാപനങ്ങളായ സ്കൂളുകള്‍, അനാധനാലയങ്ങള് തുടങ്ങിയയിടങ്ങളില്‍ വൈദികരാല്‍ ആണ്‍കുട്ടികള്‍ പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്കും പെണ്‍കുട്ടികള്‍ പീഡനത്തിനും വിധേയരാകാറുണ്ടെന്ന പരാതികളും പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: