കൊച്ചി: അവയവദാന ബോധവല്‍ക്കരണം പോലെ തന്നെ സമൂഹത്തില്‍ മജ്ജ ദാന ബോധവല്‍ക്കരണം നടത്തേണ്ടത് അനിവാര്യമാണെന്നു നഗരവികസന വകുപ്പു മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍, കേരളത്തില്‍ ആദ്യമായി ബന്ധുക്കളല്ലാത്തവര്‍ക്ക് മജ്ജ ദാനം നടത്തിയ ത്യശ്ശൂര് സ്വദേശികളായ സിധിനേയും ഗിരീഷ്കുമാറിനേയും ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഉയര്‍ന്ന സാക്ഷരതയാണെങ്കിലും ആരോഗ്യരംഗത്ത് വളരെ പിന്നോക്കമാണ് നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ അവയവദാനം പോലുള്ള കാര്യങ്ങള്‍ ഇന്നും ഭീതിയോടെയാണ് കേരളീയര്‍ കാണൂന്നത്. അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പോലുള്ള സ്ഥാപനങ്ങള്‍ സമൂഹത്തിനു മാത്യകയാണെന്നും മന്ത്രി പറഞ്ഞു.
‘അമൃത ഹെമറ്റകോണ് ശില്പശാല’യുടേയും നാറ്റ് ടെസ്റ്റിന്റെയുംഔദ്യോഗിക ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.
ഇന്ന് എച്ച്ഐവി പോലെയുള്ള വൈറല്‍ അണുബാധകള്‍ ദാനം ചെയ്യുന്ന രക്തത്തില്‍ ഉണ്ടോയെന്നുള്ളത് കണ്ടുപിടിക്കാനുള്ള ടെസ്റ്റുകള്‍ക്ക് പരിമിതികളുണ്ട്. ഈ പരിമിതികളെ തരണം ചെയ്യുന്ന ആധുനികമായ ഒരു ടെക്നോളജിയാണ് നാറ്റ് ടെസ്റ്റിങ്ങ്.
രക്താര്‍ബുദം ബാധിച്ച് ജീവനു വേണ്ടി കേഴുന്ന അജ്ഞാത രോഗിക്ക് മജ്ജ മാറ്റിവയ്ക്കുന്നതിനായി തന്റെ സ്റ്റെം സെല്ലുകള്‍ ദാനം ചെയ്ത ത്യശ്ശൂര് സ്വദേശികളായ സിധിനെയും ഗിരീഷ് കുമാറിനേയും പ്രശസ്ത മാധ്യമ പ്രവര്‍ത്തക ലീലാമേനോന് മൊമെന്റോ നല്കി ആദരിച്ചു. കേരളത്തില്‍ നിന്നും ബന്ധുവിനല്ലാത്ത രോഗിക്ക് മജ്ജ ദാനം ചെയ്ത ആദ്യ വ്യക്തികളാണ് സിധിനും, ഗിരീഷും. കൊച്ചിന് ഷിപ്യാര്ഡില് കരാര്‍ ജീവനക്കാരനാണ് സിധിന്‍. ജോണ്സണ് ആന്റ് ജോണ്സണ്മെഡിക്കല് കമ്പനിയിലെ അസ്സിസ്റ്റന്റ് ഡിസ്ട്രിക്റ്റ് മാനേജരാണ് ഗിരീഷ് കുമാര്‍. ഇന്ത്യയിലെ സ്റ്റെം സെല്‍ ഡോണര്‍ സംഘടനയായ ‘ധാത്രി’യാണ് സ്റ്റെം സെല്‍ ദാതാവിനെ കണ്ടെത്താനുള്ള ക്യാമ്പ് നടത്തിയത്
മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമ്യതാനന്ദ പുരി അനുഗ്രഹപ്രഭാഷണം നടത്തി. പ്രക്യതിയില്‍ നിന്നും എല്ലാം എടുക്കുവാനുള്ള സ്വാര്‍ത്ഥ മനസ്സുപേക്ഷിച്ച് അധികമായിട്ടുള്ളതെന്തുംഎല്ലാവരുമായി പങ്കു വയ്ക്കാനുള്ള മനസ്സ് നമ്മള് സ്യഷ്ടിച്ചെടുക്കണമെന്ന് സ്വാമിജി അനുഗ്രഹ പ്രഭഷണത്തില് പറഞ്ഞും മറ്റുള്ളവരുടെ ജീവന് രക്ഷിക്കാന്‍ തങ്ങളുടെ മജ്ജ ദാനം ചെയ്ത സിധിനും ഗിരീഷ്കുമാറും സമൂഹത്തിനു മാത്യകയാണെന്നും സ്വാമിജി പറഞ്ഞു
മെഡിക്കല്‍ ഡയറക്ടര്‍ ഡോ: പ്രേംനായര്‍, ഹെമറ്റോളജി ആന്റ് ബോണ്‍മാരോ ട്രാന്സ്പ്ലാന്റേഷന് യൂണിറ്റ് വിഭാഗം ക്ലിനിക്കല്‍ അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ: നീരജ് സിദ്ധാര്ത്ഥന്, ഡോ: വീണ ഷേണായ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
ദേശീയ അന്തര്‍ദേശീയ തലത്തില്‍ വിദഗ്ദ്ധരായ ഡോ: ആനന്ദ് ദേശ്പാണ്ടെ (മുംബൈ), ഡോ: ഗണപതി റാവു, ഡോ: ആര്.എല്‍ ശര്‍മ, ഡോ: മാത്യു തോമാസ്, ഡോ: എന്‍ വിജയകുമാര്‍ (ബ്ലഡ് ബാങ്ക് ആലുവ), ഡോ: ഔറോവിശ്വബന്ധ്യ (വെല്ലൂര്‍), ഡോ: ഷീല നമ്പൂതിരി തുടങ്ങിയവര്‍ വിവിധ പ്രബന്ധങ്ങള്‍ ശില്പശാലയില് അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: