ഇടക്കൊച്ചി: 52 ഏക്കര്‍ വിസ്തൃതിയുളള ചെട്ടിപ്പാടം പാടശേഖരത്തില്‍ പൊക്കാളിക്കൃഷി പുനരാരംഭിക്കുന്നതിന് മുന്നോടിയായിട്ടുളള ജനകീയ കൂട്ടായ്മയും പൊക്കാളി പ്രദര്‍ശനവും ജസ്റ്റീസ്.കെ.സുകുമാരന്‍ ഇടക്കൊച്ചി ഗവണ്മെന്റ് ഹൈസ്ക്കൂള് ഓഡിറ്റോറിയത്തില്‍ ഇന്ന് 4 ന് ഉദ്ഘാടനം ചെയ്യും. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വൈറ്റിലയിലുളള നെല്ല് ഗവേഷണ കേന്ദ്രത്തിന്റെ സഹകരണത്തോടുകൂടിയാണ് പൊക്കാളിക്കൃഷിയുടെ ശാസ്ത്രവും ചരിത്രവും അനാവരണം ചെയ്യുന്ന ഫോട്ടോ പോസ്റ്റര്‍ പ്രദര്‍ശനം ഒരുക്കിയിട്ടുളളത്.
സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായ ഒരു നെല്ലും ഒരുമീനും ചുവടുപിടിച്ചുകൊണ്ട് ചെട്ടിപ്പാടം പാടശേഖരത്തില്‍ പൊക്കാളി നെല്‍ക്കൃഷി ഫലപ്രദമായി പുനരാരംഭിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് പൊക്കാളി സമിതി ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി പാടശേഖരത്തിന്റെ ഉടമകള്‍ നെല്ക്കൃഷിനഷ്ടമാണെന്ന് ആരോപിച്ചുകൊണ്ട് നിരന്തര ഓരുജല ചെമ്മീന്‍വാറ്റ് അനുവര്‍ത്തിക്കുകയാണ്. ഓരിന്റെ സ്ഥിരമായ സാന്നിധ്യംമൂലം പാടശേഖരത്തിലെ സമീപത്തുളള വീടുകളെല്ലാം തന്നെ അതിവേഗം ദ്രവിച്ചു നശിക്കുകയാണ്.
ജല സ്രോതസ്സുകള്‍ ഉപ്പിന്റെ പിടിയില്‍ അമരുന്നതുമൂലം ശുദ്ധജലദൗര്‍ലഭ്യം അതിരൂക്ഷമാകുന്നു. വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിരുന്ന ജൈവപച്ചക്കറികളുടെ ഉത്പാദനം വഴിമുട്ടി നില്ക്കുന്നു. നൂറുകണക്കിന് കര്‍ഷക മത്സ്യത്തൊഴിലാളികള്‍ തൊഴില്രഹിതരാക്കപ്പെട്ടിരിക്കുന്നു. വിപരീതമായ ഈ പ്രക്രിയയ്ക്ക് വിരാമമിടാനും ഭൂസൂചികാംഗീകാരമുളള (ഏലീഴൃമുവശരമഹ ശിറശരമശേീി) പൊക്കാളി നെല്ലിന്റെ ഉത്പാദനം സര്‍ക്കാര്‍ നെല്‍ക്കൃഷിക്ക് അനുവദിച്ചിട്ടുളള സബ്സിഡികള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഫലപ്രദമായി പുന:രാരംഭിക്കുവാനുളള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുവാനാണ് കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: