കൊച്ചി: ട്രെയിന്‍ യാത്രക്കിടയില്‍ ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട സൗമ്യയുടെ ചരമവാര്‍ഷിക ദിനമായ ഫെബ്രുവരി ആറ് സ്ത്രീ പ്രതിഭാ ദിനമായും ഈ ദിവസം മുതല്‍ മാര്‍ച്ച് എട്ടുവരെ സ്ത്രീ പ്രതിഭാ മാസമായും മാനേജ്മെന്റ് പ്രഫഷണലുകളുടെ സംഘനയായ സിനര്ജിയന്സ് ആചരിക്കുന്നു. ഇതോടനുബന്ധിച്ച് ഇന്ത്യയിലെ മികച്ച വനിതാ ഗവേഷകര്‍ക്കായി സൗമ്യയുടെ പേരില്‍ ഹോണര്‍ ഓഫ് റിസര്‍ച്ച് എക്സലന്‍സ് അവാര്‍ഡ് നല്‍കും.
2008 ജനുവരി ഒന്നിനും കഴിഞ്ഞമാസം 31 നും ഇടയില്‍ രാജ്യത്തെ ഏതെങ്കിലും സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റ് ലഭിച്ച വനിതകള്‍ക്ക് അവാര്‍ഡിനായി അപേക്ഷിക്കാം. അപേക്ഷിക്കുന്നവര്‍ തങ്ങളുടെ പ്രബന്ധത്തിന്റെ ചുരുക്കരൂപം 31 നകം ുീേെീളളശരല@്യെിലൃഴശമി.െീൃഴ എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995675259, 8943082558 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: