കൊച്ചി: ജെഎസ്എസ്സുമായി ലയന കാര്യം ചര്‍ച്ച ചെയ്തെന്ന സി.പി.ജോണിന്റെ പ്രസ്താവന തെറ്റാണെന്ന് സിഎംപി ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന കെ.ആര്.അരവിന്ദാക്ഷന് പറഞ്ഞു. ജെഎസ്എസ്സുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്തത്. എന്നാല്‍ ഗൗരിയമ്മ അതിന് സമ്മതിക്കാത്തതിനാല്‍ ചര്‍ച്ചയില്‍ നിന്നും പിന്മാറുകയായിരുന്നെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
യുഡിഎഫില്‍ കോണ്‍ഗ്രസിന് തലവേദനയുണ്ടാക്കാത്ത ഒരേയൊരു പാര്‍ട്ടിയാണ് സിഎംപി. എന്നാല്‍ സമീപകാലത്ത് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നങ്ങള്‍ സംഘടനാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിലരുടെ സ്വാര്ഥതാത്പര്യമാണ് ഇതിന് കാരണമെന്നും അരവിന്ദാക്ഷന് പറഞ്ഞു.
തിരുവനന്തപുരത്തു 21ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി.പി.തങ്കച്ചന് എന്നിവര്‍ സിഎംപി നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്. അതിനു ശേഷം 22നു തിരുവനന്തപുരത്തെ സിഎംപി പാര്‍ട്ടി ഓഫീസില്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ചേരും. ഇതോടെ പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ അവസാനിക്കുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വന്തം താത്പര്യങ്ങള്‍ക്കു വേണ്ടി പാര്‍ട്ടിയെ ഉപയോഗിക്കുകയാണ് സി.പി. ജോണെന്നു സിഎംപി പോളിറ്റ് ബ്യൂറോ അംഗം ടി.സി.എച്ച്. വിജയന് ആരോപിച്ചു.
എംവിആറിന്റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ പ്രവര്‍ത്തിച്ച സി.എ. അജീറിനെതിരെ നടപടിയെടുത്തതാണ് സി.പി.ജോണിനെ പ്രകോപിപ്പിച്ചത്. ഇതിനെതിരെ സി.പി.ജോണ്‍ രംഗത്തുവരികയായിരുന്നു. പാര്‍ട്ടിയുടെ കണ്ണൂരിലെയും തിരുവനന്തപുരത്തെയും ഓഫീസുകള്‍ ഗുണ്ടകളെ ഉപയോഗിച്ചാണ് സി.പി.ജോണ്‍ പിടിച്ചെടുത്തത്. ഇത് തിരികെ പിടിക്കാന്‍ തങ്ങള്‍ക്ക് സാധിക്കും. എന്നാല്‍ സംയമനം പാലിക്കാന്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും നിര്‍ദേശിച്ചിട്ടുണ്ടെന്നു വിജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: