ന്യൂദല്‍ഹി: സോണി എക്സ്പീരിയാ ഇസഡ് ടുവിന്റെ ചിത്രം ചോര്‍ന്നു. സ്മാര്‍ട്ട് ഫോണ്‍ പ്രേമികള്‍ക്കായി ജപ്പാന് കമ്പനിയായ സോണിയില്‍ നിന്ന് ആപ്പിള്‍ ഐ ഫോണിനെ വെല്ലുന്ന ഏറ്റവും പുതിയ ഫോണാണ് സോണി എക്സ്പീരിയാ ഇസഡ് ടു. ഇതിന്റെ ചിത്രങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ രംഗത്ത് സോണിയുടെ ബ്രാന്‍ഡ് നെയിം ജ്വലിച്ചുനില്ക്കുന്ന സാഹചര്യത്തിലാണ് ഇതുവരെയും വിപണിയില്‍ എത്തിട്ടില്ലാത്ത ഫോണിന്റെ ചിത്രം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ചൈനയിലെ വെബ് സൈറ്റായ ഡിജി-വോയിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്.
ഫോണിന്റെ പിന്‍പുറത്തിന്റെ ചിത്രമാണുള്ളത്. സോണിയുടെ ഗവേഷണ വികസന വിഭാഗത്തില്‍ ജോലിചെയ്യുന്ന ആരോ ഒരാളാണ് ചിത്രങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്നാണ് സംശയിക്കുന്നത്. പഴയ മെറ്റാലിക്ക് ഫൈബര്‍ ബോഡിയ്ക്ക് ഗുഡ്ബൈ പറഞ്ഞ് ഗ്ലാസ് കൊണ്ടുള്ള ബോഡിയുള്ള ഫോണാണ് സോണി ഇക്കുറി വിപണിയില്‍ എത്തിക്കുന്നത്.
5.3 ഇഞ്ചുള്ള ഡിസ്പ്ലേ, സോണി എക്സ്പീരിയാ ഇസഡ് വണില്നിന്ന് വ്യത്യസ്തമായി 23 എംപി പിന്‍ക്യാമറ, ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സോഫ്റ്റ്വെയര് എന്നിവയാണ് ഇതില്‍ ഉപയോഗിക്കുന്നത്. അഞ്ചു നിറങ്ങളില്‍ പുറത്തിറങ്ങുന്ന സോണി എക്സ്പീരിയാ ഇസഡ് ടു അടുത്തമാസം വിപണിയില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: