പാറ്റ്ന: ബീഹാറില്‍ 25000 അദ്ധ്യാപകര്‍ പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നു. യോഗ്യതാ പരീക്ഷയില്‍ രണ്ടാംവട്ടവും പരാജയപ്പെട്ട കരാറടിസ്ഥാനത്തിലുള്ള അദ്ധ്യാപകരെയാണ് പുറത്താക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
യോഗ്യത പരീക്ഷയില്‍ പരാജയപ്പെട്ട അധ്യാപകരെ പിരിച്ചുവിടാനുള്ള നടപടികള്‍ ആരംഭിച്ചതായി ബീഹാര്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.ഷാഹി പറഞ്ഞു. നിയമം പിന്തുടരാനേ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. ഇതനുസരിച്ച് കരാറടിസ്ഥാനത്തിലുള്ള 2734 ജീവനക്കാര്‍ പുറത്താകും. മത്സരപരീക്ഷയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് 2012 ല്‍ 151 അദ്ധ്യാപകരെ സംസ്ഥാന സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. അദ്ധ്യാപകര്‍ക്ക് അഞ്ചാം സ്റ്റാന്റേര്‍ഡ് വരെയുള്ള ഹിന്ദി, കണക്ക്, ഇംഗ്ലീഷ്, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് അദ്ധ്യാപകര്‍ക്ക് പരീക്ഷ നടത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ച്ചയായി പഠന നിലവാരം കുറയുന്ന സ്കൂളുകളിലെ അധ്യാപകര്‍ക്കാണ് യോഗ്യതാ പരീക്ഷ നടത്തുന്നത്.
യോഗ്യതാ പരീക്ഷയില്‍ അദ്ധ്യാപകര്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് അധ്യാപനത്തില്‍ പുരോഗതിയിലെത്തിയില്ലെന്ന് സര്‍ക്കാരിന് വ്യക്തമായതായി വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി അമര്‍ജീത് സിന്‍ഹ പറഞ്ഞു. 2008 മുതലാണ് ബീഹാര്‍ സര്‍ക്കാര്‍ ഇത്തരത്തിലുള്ള യോഗ്യതാ പരീക്ഷ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: