കെയ്റോ: ഈജിപ്തില്‍ പുതിയ ?ഭരണഘടനക്ക് ജനങ്ങളുടെ അംഗീകാരം. 27 പ്രവിശ്യകളില്‍ നടന്ന വോട്ടെടുപ്പില്‍ 25 എണ്ണത്തിലും 90 ശതമാനത്തിലേറെപ്പേര്‍ ?ഭരണഘടനയെ അനുകൂലിച്ചു.
ഈജിപ്തില്‍ സൈനിക പിന്തുണയുള്ള ഇടക്കാല സര്‍ക്കാരിന് ആശ്വാസം നല്‍കുന്നതാണ് ?ഭരണഘടനാ ഹിതപരിശോധനയുടെ ഫലങ്ങള്‍. രാജ്യത്തെ മുന്‍ പ്രസിഡന്റായ മുര്‍സിയുടെ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നിരുന്നു.
പുതിയ ?ഭരണഘടനയോട് ജനങ്ങളുടെ ഭാഗത്തു നിന്നും അനുകൂലമായ പ്രതികരണമാണ് ഉണ്ടായിരിക്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഹിതപരിശോധന നടന്ന 27 പ്രവിശ്യകളില്‍ 25 എണ്ണത്തിലും വന്‍ ഭൂരിപക്ഷം ലഭിച്ചതായും വോട്ട് ചെയ്തവരില്‍ 90 ശതമാനത്തിലേറെപ്പേരും പുതിയ ?ഭരണഘടനയെ അനുകൂലിച്ചുവെന്നും സൈന്യം അവകാശപ്പെട്ടു.
വന്‍ ഭൂരിപക്ഷമാണ് ഭരണഘടനക്കു ലഭിച്ചതെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രദര്‍ഹുഡ് വിരുദ്ധ മേഖലകളിലെല്ലാം പുതിയ ?ഭരണഘടയ്ക്ക് അനുകൂലമായ വിധിയെഴുത്താണുണ്ടായത്. എന്നാല്‍ രാജ്യത്ത് ആകെ 17.4 ശതമാനം പേരാണ് ഹിതപരിശോധനാ നടപടികളില്‍ പങ്കാളികളായത് എന്നത് ശ്രദ്ധേയമാണ്. മുര്‍സി സര്‍ക്കാര്‍ രൂപം നല്കിയ ഭരണഘടന അതേപടി മാറ്റിയാണ് സൈനിക പിന്തുണയുള്ള നിലവിലെ ?ഭരണകൂടം പുതിയ ?ഭരണഘടന തയ്യാറാക്കിയത്.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ കൂടിയുള്‍പ്പെട്ട 50 അംഗ സമിതിയാണ് പുതിയ ?ഭരണഘടനയ്ക്കു രൂപം നല്‍കിയത്.
പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാന്‍ പാര്‍ലമെന്റിന് അധികാരം നല്കുന്ന ഭരണഘടന അടുത്ത 8 വര്‍ഷത്തേക്ക് പ്രതിരോധമന്ത്രിയെ നിയമിക്കാനുള്ള അവകാശവും സൈന്യത്തിന് നല്കുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്ന വ്യവസ്ഥയും, സ്ത്രീക്കും പുരുഷനും തുല്യതയും പുതിയ ?ഭരണഘടനയിലുണ്ട്.
ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ ഉടന്‍ തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നാണ് നിലവിലെ സര്‍ക്കാരിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: