കാസര്‍കോട്: കോളേജ് കലോത്സവത്തിനിടെ എസ്എഫ്ഐക്കാര്‍ വിദ്യാര്‍ത്ഥിനിയെ കയ്യേറ്റം ചെയ്തതായി പരാതി. എളേരിത്തട്ട് ഇ.കെ.നായനാര്‍ സ്മാരക ഗവ.കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനി അമൃതരാജ് ആണ് ചിറ്റാരിക്കാല്‍ പോലീസിനും കോളേജ് പ്രിന്‍സിപ്പലിനും പരാതി നല്‍കിയത്. കലോത്സവത്തില്‍ നാടകം അവതരിപ്പിച്ചുകൊണ്ടിരിക്കെ കോളേജ് ചെയര്‍മാണ്റ്റെ നേതൃത്വത്തില്‍ തടസ്സപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ചെയര്മാന് ഷിബിന്‍ ബങ്കളം, എസ്എഫ്ഐ നേതാവ് വിപിന്‍ ശ്രീധര്‍ എന്നിവര്‍ക്കെതിരെ ചിറ്റാരിക്കല്‍ പോലീസ് കേസെടുത്തു. പ്രിന്‍സിപ്പലിന് ലഭിച്ച പരാതിയില്‍ കോളേജ് ആഭ്യന്തര അന്വേഷണവും നടത്തുന്നുണ്ട്. ഇതിനുപുറമെ എസ്എഫ്ഐയുടെ പരിപാടിയില്‍ പങ്കെടുത്തില്ലെന്നാരോപിച്ച് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ജിതിനെ മര്‍ദ്ദിച്ചതിനും എസ്എഫ്ഐക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. കലോത്സവത്തില്‍ അവതരിപ്പിച്ച നാടകം എസ്എഫ്ഐക്കെതിരാണെന്ന് ആരോപിച്ചായിരുന്നു അമൃതരാജിനുനേരെ അക്രമം നടന്നത്. ക്യാംപസ് രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന നാടകത്തില്‍ എന്നാല്‍ ഏതെങ്കിലും സംഘടനയെ പരാമര്‍ശിക്കുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. എസ്എഫ്ഐ ഏകാധിപത്യം നടപ്പിലാക്കുന്ന എളേരിത്തട്ട് കോളേജില്‍ വര്‍ഷങ്ങളായി തെരഞ്ഞെടുപ്പ് നടക്കാറില്ല. നാടകം അവതരിപ്പിച്ച വിദ്യാര്‍ത്ഥിനികളില്‍ ചിലര്‍ കഴിഞ്ഞതവണ മത്സരിക്കാന്‍ മുന്നോട്ടുവന്നിരുന്നു. എന്നാല്‍ എസ്എഫ്ഐയുടെ ശക്തമായ ഭീഷണിയെ തുടര്‍ന്ന് ഇവര്‍ പിന്മാറുകയായിരുന്നു. ഇലക്ഷന് ഉള്‍പ്പെടെ ക്യാമ്പസിണ്റ്റെ യഥാര്‍ത്ഥ രാഷ്ട്രീയത്തെയാണ് നാടകത്തിലൂടെ ഇവര്‍ മുന്നോട്ട് വയ്ക്കാന്‍ ശ്രമിച്ചത്. ഇതാണ് എസ്എഫ്ഐയെ പ്രകോപിപ്പിച്ചതും റാഗിംഗ് വിരുദ്ധസെല്‍, വനിതാസെല്‍ എന്നിവര്‍ക്കും പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്. വനിതാകമ്മീഷന് പരാതി നല്‍കുന്നതിനും ഇവര്‍ തയ്യാറെടുക്കുകയാണ്. സംഭവം എസ്എഫ്ഐയിലും വിരുദ്ധാഭിപ്രായങ്ങള്ക്കിടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: