തൃശൂര്‍: കേരള സംഗീതനാടക അക്കാദമി 2013ലെ ഗുരുപൂജ പുരസ്കാരങ്ങള്‍ ചെയര്മാന് സൂര്യ കൃഷ്ണമൂര്‍ത്തി പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. പുരസ്കാരജേതാക്കള്‍:പൂജപ്പുര സോമന്‍നായര്‍, പി.എസ് ശങ്കുണ്ണി കൈമള്‍ (നാടകം), എന്‍. ലളിത (ഉപകരണസംഗീതം- വീണ), രാജപ്പ. ആര് (ഉപകരണസംഗീതം -മൃദംഗം), വെളിനല്ലൂര്‍ വസന്തകുമാരി (കഥാപ്രസംഗം), ആര്യനാട് രാജു, കുമ്പളം ബാബുരാജ് (ശാസ്ത്രീയസംഗീതം-വായ്പ്പാട്ട്), കെ.കെ മണി (നാടകചമയം), ജി.എ ജോസ് (നാടക ഗാനരചന), പെരുമണ്‍ മോഹനചന്ദ്രന് (നാടകം), പൊതിയില്‍ നാരായണചാക്യാര്‍ (കൂടിയാട്ടം), വൈക്കെ ചിത്രഭാനു (മാജിക്), പുനലൂര്‍ തങ്കപ്പന് (കഥാപ്രസംഗം), പൂജപ്പുര മണി (നാടകം-ദീപവിതാനം), സുന്ദരന്‍ പനങ്ങാട്, ജോര്‍ജ്ജ് വട്ടോലി (നാടകം), വിജയന് പണിക്കര്‍ (തെയ്യം-നാടന്‍കല), എ.ആര് ചന്ദ്രന് (കഥാപ്രസംഗം), കലാമണ്ഡലം കേശവപൊതുവാള്‍ (കഥകളിച്ചെണ്ട), മഠത്തില്‍ നാരായണന്‍കുട്ടി മാരാര്‍ (ചെണ്ട), നാരായണ പിഷാരടി (കൃഷ്ണനാട്ടം). 15,000 രൂപയും പ്രശസ്തിപത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ലോകനാടക ദിനത്തില്‍ മാര്‍ച്ച് 27ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്കാരസമര്‍പ്പണം നടക്കും. പത്രസമ്മേളനത്തില്‍ സെക്രട്ടറി ഡോ. പി.വി കൃഷ്ണന്‍നായര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സി.കെ ഹരിദാസന്, പ്രോഗ്രാം ഓഫീസര്‍ രാജീവ് തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: