ന്യൂദല്‍ഹി: പെണ്‍വാണിഭ സംഘത്തിനെതിരെ നടപടിയെടുക്കാന്‍ പൊലീസ് വിസമ്മതിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി കെജ്രിവാള് പൊലീസ് മേധാവിയെ ശാസിച്ചു .കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്കി.
ഖിര്‍ക്കി വില്ലേജിലെ മയക്കുമരുന്നു മാഫിയക്കും പെണ്‍വാണിഭ സംഘത്തിനുമെതിരെ ദല്‍ഹി നിയമ മന്ത്രിയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് നടത്താന്‍ നിയമമന്ത്രി സോമനാഥ് ഭാരതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പൊലീസുകാരുമായുണ്ടായ വാക്കേറ്റത്തിന്റെ വീഡിയോകളും പുറത്തു വന്നിരുന്നു .
പൊലീസ് റെയ്ഡ് നടത്താന്‍ വിസമ്മതിക്കുകയായിരുന്നു . നിയമമന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ വിസമ്മതിക്കുന്ന പൊലീസ് സാധാരണക്കാരെ എങ്ങനെ സഹായിക്കുമെന്നും സോമനാഥ് ഭാരതി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: