ആലപ്പുഴ: പോലീസ് വാഹനത്തിന് മുകളില്‍ കയറി നിയമ ലംഘനം നടത്തിയ വിവാദത്തിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുറവൂരില്‍ പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്തതും വിവാദമാകുന്നു. തുറവൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി കുട്ടികള്‍ക്ക് പോളിയോ തുള്ളി മരുന്ന് വിതരണം ചെയ്തിരുന്നു.
എന്നാല്‍ മരുന്ന് വിതരണത്തെക്കുറിച്ചറിഞ്ഞിരുന്നില്ലെന്ന് ജില്ലയിലെ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്കാന് തുറവൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറോട് ഡി.എം.ഒ ആവശ്യപ്പെട്ടു.
ആരോഗ്യ പ്രവര്‍ത്തകനല്ലാത്ത രാഹുല്‍ അനുമതിയില്ലാതെ പോളിയോ തുള്ളിമരുന്ന് നല്‍കിയതാണ് വിവാദമായത്. നേരത്തെ പോലീസ് വാഹനത്തില്‍ കയറി യാത്ര ചെയ്തതിനും രാഹുനെതിരെ ആരോപണങ്ങളുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: