ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. ദല്‍ഹിയില്‍ എഐസിസി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഇതു സംബന്ധിച്ച തീരുമാനം കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചതാണെന്നും അത് അന്തിമ തീരുമാനമാണെന്നും സോണിയ പറഞ്ഞു. തിരഞ്ഞൈടുപ്പിന് കോണ്‍ഗ്രസ് തയ്യാറാണെന്നും സോണിയ പറഞ്ഞു.
അഴിമതി നേരിടാനുള്ള ബില്ലുകള്‍ അടുത്ത മാസം പാര്‍ലമെന്റ് ചേരുമ്പോള്‍ പാസാക്കും. ഇതിനായി എല്ലാ രാഷ്ട്രീയ കക്ഷികളുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞ അവര്‍ വളര്‍ച്ച മാത്രം പോര സാമ്പത്തിക അസമത്വം ഇല്ലാതാകണമെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: