ബാലുശ്ശേരി: സമൂഹ നന്മയ്ക്കായി ലോകത്തിലെ ഏറ്റവും വലിയ ശ്രീചക്ര മഹാമേരുവിന്റെ സമര്‍പ്പണം ബാലുശ്ശേരി തൃക്കുറ്റിശ്ശേരി പാലക്കാട്ടില്ലത്ത് നടന്നു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഇന്നലെ രാവിലെ മഹാകുംഭാഭിഷേകത്തോടെ നടന്ന സമര്‍പ്പണ ചടങ്ങില്‍ പങ്കുകൊള്ളാന്‍ ആയിരങ്ങളാണ് എത്തിയത്.
പാലക്കാട്ടില്ലത്ത് ഹരിപ്രസാദ് നമ്പൂതിരി, ശ്രീപ്രസാദ് നമ്പൂതിരി എന്നിവര്‍ ആചാര്യന്മാരായിരുന്ന ചടങ്ങിന് നീലകണ്ഠന് നമ്പൂതിരി, ശിവപ്രസാദ് നമ്പൂതിരി എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. ആലുവ തന്ത്രവിദ്യാപീഠം വര്‍ക്കിങ്ങ് പ്രസിഡണ്ട് മുല്ലപള്ളികൃഷ്ണന് നമ്പൂതിരി, തന്ത്രിമാരായ പേരൂര്‍ ദാമോദരന്‍ നമ്പൂതിരി, കിഴക്കുമ്പാട്ട് ഉണ്ണികൃഷ്ണന് നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്കി. രാവിലെ മഹാഗണപതിഹോമം, ദേവീമഹാത്മ്യം, മറ്റുവിശേഷാല്‍ പൂജകള്‍ , പഞ്ചവാദ്യം, വേദജപം എന്നിവ നടന്നു. തുടര്‍ന്നു നടന്ന സമാപനസമ്മേളനത്തില്‍ തമിഴ്നാട് ഹൈക്കോടതി ജസ്റ്റിസ് കെ.ബി.കെ വാസുകി ദീപപ്രോജ്ജ്വലനം നടത്തി.
പാലക്കാട്ടില്ലത്ത് നീലകണ്ഠന് നമ്പൂതിരി അധ്യക്ഷതവഹിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കെ.എ ചന്ദ്രന് സംസാരിച്ചു. മാടമ്പ് കുഞ്ഞുകുട്ടന് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിന് എത്താന്‍ കഴിയാതിരുന്ന മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ കെ. ശങ്കരനാരായണന്റെ ആശംസ സന്ദേശം അഡ്വ. എം.പി നന്ദകുമാര്‍ വായിച്ചു. മുന്‍ മന്ത്രി വി.സി കബീര്‍, കോയമ്പത്തൂര്‍ സിദ്ധാപുത്തൂര്‍ അയ്യപ്പ സേവാസംഘം പ്രസിഡണ്ട് കെ.കെ രാമചന്ദ്രന്, വൈസ്പ്രസിഡണ്ട് വി.പി പ്രഭാകരന്, എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ചേണാട് വാസുദേവന്‍ നമ്പൂതിരി സ്വാഗതവും കെ.ജി വേണുഗോപാല്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: