കൊച്ചി: മഹാരാജാസ് കോളേജ് ക്യാമ്പസില്‍ കഞ്ചാവ് ലോബികള്‍ വിഹരിക്കുന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ ഡോ.ലതാരാജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഓട്ടോണമസ് ആക്കുന്നതിനെ എതിര്‍ക്കുന്ന ചില അദ്ധ്യാപകരും രാഷ്ട്രീയശക്തികളുമാണ് മഹാരാജാസിനെ മോശമായി ചിത്രീകരിയ്ക്കുന്ന ഇത്തരം വാര്‍ത്തകള്‍ക്കു പിന്നിലെന്നു സംശയിക്കേണ്ടിയിരിക്കുന്നു. കോളേജിലെ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ടുണ്ടായിക്കൊണ്ടിരിക്കുന്ന അക്രമങ്ങളെല്ലാം തന്നെ ഇതിന്റെ ഭാഗമായിരിക്കാം എന്നു പ്രിന്‍സിപ്പല്‍ അഭിപ്രായപ്പെട്ടു. ക്യാമ്പസില്‍ വ്യാപകമായി കഞ്ചാവുവില്‍പനയും ഉപയോഗവും ഉണ്ടെന്ന വാര്‍ത്തയോട് പ്രതികരിയ്ക്കുകയായിരുന്നു അവര്‍. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഇനികോളേജിലേക്കുള്ള പ്രവേശനം ഐഡികാര്ഡുപയോഗിച്ച് കര്‍ശനമായി നിയന്ത്രിയ്ക്കുമെന്നും ക്യാമ്പസില്‍ പോലീസ് പെട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. പുറത്തുനിന്നുള്ള പല വ്യക്തികളും ക്യാമ്പസില്‍ പ്രവേശിക്കുന്നതായി പരാതി കിട്ടിയിട്ടുണ്ടെന്നും അതിനെ നിയന്ത്രിക്കാന്‍ ഇത്തരം തിരുമാനങ്ങള്‍ ഉപകാരപ്പെടുമെന്ന് ലതാരാജ് പറഞ്ഞു. കൂടാതെ അദ്ധ്യാപകരുടെ ഒരു സ്ക്വാഡും ബോധവത്കരണക്ലാസും നടത്തുന്നുണ്ട്.
സര്‍ഗാത്മകമായ ഒരുപാടു ഓര്‍മ്മകളുള്ള മഹാരാജാസ് ക്യാമ്പസ് വാര്‍ത്തകളിലൂടെ മങ്ങലേല്ക്കുന്നതില് അതിയായ ദുഖമുണ്ട് കേരളത്തില്‍ ഓട്ടോണമസ് ആയി പ്രഖ്യാപിച്ചിട്ടുള്ള രണ്ടുകോളേജുകളില്‍ ഒന്നാമത്തെതാണ് മഹാരാജാസ് കോളേജ്.
സമൂഹത്തിലെ എല്ലാമേഖലയിലും സമ്മുന്നതരായ പലരും മഹാരാജാസില്‍ നിന്നും വന്നവരാണെന്നും നാം വിസ്മരിച്ചുകൂടാ. തെളിവു സഹിതം പിടിയ്ക്കപ്പെട്ടാല്‍ കുറ്റക്കാരായ വിദ്യാര്‍ത്ഥികളെ പുറത്താക്കുന്നതുള്‍പ്പടെയുള്ള കര്‍ശന നടപടികള്‍ അധികൃതര്‍ കൈക്കൊള്ളുമെന്നും ലതാരാജ് പറഞ്ഞു. പ്രൊഫ.രാമദാസ്, പ്രൊഫ.മുരളി തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: