മരട്: മരട് ഇഇസി പച്ചക്കറി മാര്‍ക്കറ്റില്‍ ദുര്‍ഗന്ധം മൂലം ജനങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ കയറാന്‍ കഴിയാത്ത അവസ്ഥ. മാര്‍ക്കറ്റിന് സമീപത്തെ താമസക്കാര്‍ക്ക് വീട്ടില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പോലും കഴിയുന്നില്ല എന്ന് വ്യാപകമായ പരാതി. മാര്ക്കറ്റ്പരിസരത്ത് പ്രവര്‍ത്തിക്കുന്ന തെങ്ങുവിള കേന്ദ്രം, പോസ്റ്റ് ഓഫീസ്, മണ്ണുപരിശോധനാകേന്ദ്രം, വില്ലേജ് , കൃഷിഭവന് തുടങ്ങിയ ഓഫീസുകളില്‍ ചെല്ലുന്നവര്‍ക്കും ദുര്‍ഗന്ധംമൂലം അധികസമയം തങ്ങാന്‍ കഴിയാത്ത വിധത്തിലാണ് അവര്‍. മാര്‍ക്കറ്റിലെ പച്ചക്കറികളുടെ അവശിഷ്ടങ്ങളും മത്സ്യമാംസങ്ങളുടെ അവശിഷ്ടങ്ങളും മാര്‍ക്കറ്റില്‍തന്നെ മാലിന്യകൂമ്പാരമായിരിക്കുകയാണ്.
മാലിന്യസംസ്കരണത്തിനായി ലക്ഷങ്ങള്‍ മുടക്കി വിവിധ കാലയളവില്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയെങ്കിലും ഇതൊന്നും വിജയിച്ചില്ല. നഗരസഭയുടെ നേതൃത്വത്തിലും ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചും ജൈവ മാലിന്യ സംസ്കരണ പ്ലാന്റുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇതൊന്നും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. 23-ാം ഡിവിഷന് മാലിന്യവിമുക്ത ഡിവിഷനായി മന്ത്രി അബ്ദുറബ്ബ് പ്രഖ്യാപനം നടത്തിയിട്ട് രണ്ട് മാസം പോലും തികഞ്ഞിട്ടില്ല. 23-ാം ഡിവിഷനിലാണ് മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: