തിരുവനന്തപുരം : സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം വൈകുന്ന സാഹചര്യത്തില്‍ അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനം തുക ഇടക്കാലാശ്വാസമായി അനുവദിക്കണമെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന സമിതി യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. സംസ്ഥാന ജീവനക്കാരുടെ ശമ്പളം പരിഷ്ക്കരിക്കുന്നതിനായി ജസ്റ്റിസ് രാമചന്ദ്രന്‍നായര്‍ അധ്യക്ഷനായി പത്താം ശമ്പളകമ്മീഷനെ നിയമിച്ച് രണ്ട് മാസമായിട്ടും കമ്മീഷന് പരിഗണിക്കേണ്ട വിഷയങ്ങള്‍ സംബന്ധിച്ചിട്ടുള്ള ടേംസ് ഓഫ് റഫറന്‍സ് പോലും തീരുമാനിക്കാതെ ശമ്പള പരിഷ്ക്കരണം അനിശ്ചിതമായി നീട്ടിക്കൊണ്ട് പോകുവാനുള്ള സര്‍ക്കാരിന്റെ നീക്കത്തില്‍ യോഗം പ്രതിഷേധിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.പി. രാജേന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ എ. അനില്‍കുമാര്‍, കെ. ദിനേശന്, സി. സുരേഷ്കമാര്‍, ബി. ജയപ്രകാശ്, എസ്.കെ. ജയകുമാര്‍, എം. സുരേഷ്, പി.എന്‍. ഉണ്ണികൃഷ്ണന്, കെ.ടി. സുകുമാരന്‍, എം.കെ. അരവിന്ദന്, കെ.വി. അച്യുതന്, കെ.സി. ജയപ്രകാശ്, എം.ടി മധുസൂദനന് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ആര്. ശ്രീകുമാരന്‍ സ്വാഗതവും ഡി. ബാബു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: