കൊച്ചി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ജെഎസ്എസ് നേതാക്കളായ എ.എന്‍. രാജന്‍ബാബു, കെ.കെ. ഷാജു എന്നിവര്‍ സിഎംപിയിലേക്ക് വരാന്‍ തയ്യാറായി എന്ന സിഎംപി നേതാവ് കെ.ആര്. അരവിന്ദാക്ഷന്റെ പ്രസ്താവന ശുദ്ധ അസംബന്ധവും കളവുമാണെന്ന് ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. എ.എന്‍. രാജന്‍ബാബു കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജെഎസ്എസിലാണ് കൂടുതല്‍ അണികള്‍ ഉള്ളത്. അതിനാല്‍ സിഎംപി ജെഎസ്എസില്‍ ലയിക്കണമെന്ന ആവശ്യവുമായി കെ.ആര്. അരവിന്ദാക്ഷനാണ് ഗൗരിയമ്മയെ നിരവധി തവണ സമീപിച്ചത്. എന്നാല്‍ ഗൗരിയമ്മ ആ നിര്‍ദ്ദേശം തള്ളിക്കളയുകയാണുണ്ടായതെന്നും രാജന്‍ബാബു പറഞ്ഞു.
ഒരു പാര്‍ട്ടിയിലും ചേരുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി ഒരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ല. സിപിഎമ്മുമായുള്ള ഒരു ചര്‍ച്ചക്കും താന്‍ പങ്കെടുത്തിട്ടുമില്ല. ജെഎസ്സിന്റെ പല തീരുമാനങ്ങളോടും ഉള്ള അഭിപ്രായം 24, 25, 26 തീയതികളില്‍ ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ തുറന്നുപറയുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിലെ എല്ലാ കക്ഷികള്‍ക്കും ഉള്ളതുപോലുള്ള അഭിപ്രായങ്ങള്‍ തങ്ങള്‍ക്കുമുണ്ട്. സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി യുഡിഎഫിലോ എല്‍ഡിഎഫിലോ ചേരുന്നതെന്ന കാര്യം വ്യക്തമാകും. അതുകൊണ്ടുതന്നെ ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം വളരെ നിര്‍ണായകമാണ്. പല തീരുമാനങ്ങളും സമ്മേളനത്തില്‍ എടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇടതുപക്ഷ പ്രസ്ഥാനത്തിന് ഗൗരിയമ്മയെ മാത്രം ആവശ്യമായി വന്ന സാഹചര്യത്തില്‍ ഉണ്ടായ ചില അഭിപ്രായവ്യത്യാസങ്ങള്‍ മാത്രമേ പാര്‍ട്ടിയില്‍ നിലനില്ക്കുന്നുള്ളൂ. യുഡിഎഫിന്റെ എല്ലാ മീറ്റിംഗുകളിലും ജെഎസ്എസ് പ്രതിനിധി എന്ന നിലയില്‍ പങ്കെടുക്കാറുണ്ടെന്നും രാജന്‍ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: