തിരുവനന്തപുരം: സ്മാര്‍ട്ട് ഫോണുകള്‍ വഴി നിയന്ത്രിക്കുവാനും മോണിറ്റര്‍ ചെയ്യുവാനും സാധിക്കുന്ന സോളാര്‍ ഇന്‍വെര്‍ട്ടര്‍ ടെക്നോപാര്‍ക്ക് കമ്പനിയായ റോണ്ട്സ് ഇന്നോടെക് പുറത്തിറക്കി. മൊബെയില്‍ ആപ്ലിക്കേഷന്‍ സ്റ്റോറില്‍ സൗജന്യമായി ലഭിക്കുന്ന റോഡ്സ് സി ട്രോക്കര് എന്ന ആപ്ലിക്കേഷന്‍ സ്മാര്‍ട്ട് ഫോണില്‍ ഉപയോഗിച്ച് ഇന്‍വെര്‍ട്ടറിനെ നിയന്ത്രിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഫോണുകളെ സോളാര്‍ ഇന്വെര്ട്ടറുകളുമായി ബന്ധിപ്പിച്ച് ഓരോ ദിവസത്തെ ചാര്‍ജ്ജിംഗ്, ഡിസ്ചാര്ജ്ജിംഗ,് ഉപയോഗം, പ്രവര്‍ത്തനക്ഷമത തുടങ്ങിയവ അറിയാം.
മൊബെയില്‍ സിം കാര്‍ഡ് ഇന്വെര്ട്ടറില് നിക്ഷേപിച്ചാല്‍ റോണ്ട്സിന്റെ സി ട്രാക്കര്‍ വഴി കണ്ട്രോള് റൂമിലിരുന്ന് പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ സാധിക്കുന്ന ഇന്‍വെര്‍ട്ടറാണ് പുറത്തിറക്കിയിരിക്കുന്നത്. ബാറ്ററിയുടെ ഉപയോഗം കുറച്ച് ലൈവായി പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയുന്ന ഓട്ടോമാറ്റിക് പവര്‍ ബോര്‍ഡ് സെലക്ഷന് ടെക്നോളജി എന്ന സാങ്കേതിക വിദ്യയാണ് ഇന്വെര്ട്ടറില് ഉപയോഗിച്ചിരിക്കുന്നത്. 42000 രൂപയാണ്് ഇന്‍വെര്‍ട്ടറിന്റെ മൊത്തം ചിലവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: