കൊച്ചി: ജിയോജിത് ബി എന്‍ പി പാരിബ 2013 -14 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദ പ്രവര്‍ത്തന ഫലം പ്ര്യഖ്യാപിച്ചു. ഡിസംബര്‍ 31-ന് അവസാനിച്ച മുന്നാം പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ 67.75 കോടി രൂപയില്‍ നിന്നും 8 ശതമാനം കുറഞ്ഞ് 62.02 കോടി രൂപയായി. നികുതിക്കു മുന്‍പുള്ള ലാഭം 20.54 കോടിയില്‍ രൂപയില്‍ നിന്ന് 9 ശതമാനം ഉയര്‍ന്ന് 22.41 കോടി രൂപയും അറ്റാദായം 12.99 കോടി രൂപയില്‍ നിന്ന് 21 ശതമാനം വര്‍ദ്ധനവോടെ 15.75 കോടി രൂപയുമായി. കമ്പനി കൈകാര്യം ചെയ്യുന്ന ധനകാര്യ ആസ്തി 15000 കോടി കവിഞ്ഞു.
‘ഓഹരി വിപണി മെച്ചപ്പെട്ടതും, സോഫ്ട്വെയര് കയറ്റുമതിയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിലെ വര്‍ദ്ധനവും, ഫലപ്രദമായ ചിലവു നിയന്ത്രണ നടപടികള്‍ സ്വീകരിച്ചതും കമ്പനിയുടെ മൂന്നാംപാദ പ്രവര്‍ത്തന ഫലം ഉയരാന്‍ സഹായിച്ചു. പ്രവര്‍ത്തന ഫലം വിലയിരുത്തിക്കൊണ്ട് ജിയോജിത് ബി എന്‍ പി പാരിബ മാനേജിംഗ് ഡയറക്ടര്‍ സി.ജെ.ജോര്‍ജ് പറഞ്ഞു. ബി എന്‍ പി പാരിബയാണ് കമ്പനിയുടെ ഏറ്റവും വലിയ ഓഹരിയുടമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: