ന്യൂദല്‍ഹി: പുതിയ കെപിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ച അവസാനവട്ട ചര്‍ച്ചയും കഴിഞ്ഞതായും പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അന്തിമ തീരുമാനമെടുക്കേണ്ടത് സോണിയ ഗാന്ധിയാണ്. തീരുമാനം ഉടനുണ്ടാകുമെന്നാണ് കരുതപ്പെടുന്നത് രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് എഐസിസി ആവശ്യപ്പെട്ടതായും രമേശ് ചെന്നിത്തല അറിയിച്ചു. പുതിയ കെപിസിസി അധ്യക്ഷന്‍ ആരായിരിക്കണമെന്ന് സംബന്ധിച്ച് ദല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടന്നുവരുകയായിരുന്നു. രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പുതിയ അധ്യക്ഷനെ എത്രയും വേഗം നിയമിക്കണമെന്ന് ഇരുവരും സോണിയാഗാന്ധിയോട് അഭ്യര്‍ത്ഥിച്ചു. ആഭ്യന്തരമന്ത്രിയായി സ്ഥാനമേറ്റതോടെ കെപിസിസി അധ്യക്ഷസ്ഥാനമൊഴിയാന്‍ രമേശ് ചെന്നിത്തല സന്നദ്ധത അറിയിച്ചിരുന്നു. കൂടാതെ പുതിയ അധ്യക്ഷനെ ഉടന്‍ നിയമിക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ജി കാര്‍ത്തികേയന്റെ പേരാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നതെന്നാണ് സൂചന. എന്നാല്‍ വി ഡി സതീശന്, വി എം സുധീരന് എന്നിവരുടെ പേരുകളും അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: