സാന്‍ഫ്രാന്‍സിസ്കോ: യാഹു ഇന്ക് ചീഫ് ഓപറേറ്റിംങ് ഓഫീസര്‍ ഹെന്റിക് ഡി കാസ്ട്രോ സ്ഥാനത്തു നിന്നും രാജിവച്ചു. കമ്പനി സിഇഒ മറിസ്സാ മേയറാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ രാജിക്കാര്യം വ്യക്തമല്ല.
അടുത്തിടെ മേയര്‍ കാസ്ട്രോയുമായുണ്ടായ അഭിപ്രായഭിന്നതയാകാം കാരണമെന്നും പറയപ്പെടുന്നു. ആരാകും പുതിയ സിഒഒ എന്ന കാര്യത്തെ പറ്റി കമ്പനി വ്യക്തമാക്കിയിട്ടില്ല. ആറുവര്‍ഷത്തെ ഗൂഗിളിലെ ജീവിതത്തിനൊടുവില്‍ 2012 ലാണ് കാസ്ട്രോ യാഹൂവിലെത്തുന്നത്. ഗൂഗിളിനു മുന്‍പ് ഡെല്‍ കോര്‍പിലും മക്കിന്‍സി ആന്റ് കമ്പനിയിലും പ്രവര്‍ത്തിച്ചിരുന്നു. രാജ്യത്തെ ഏറ്റവും കൂടുതല്‍ ശമ്പളം പറ്റുന്ന സിഇഒയും കാസ്ട്രോ തന്നെ.
കമ്പനിയുടെ 271,000 ഷെയറുകളും ഇദ്ദേഹത്തിന്റെ പേരിലാണ്. 11.13 മില്യണ്‍ ഡോളര്‍ വരും ഇത്. ഏതാണ്ട് 68,52,74100 ഇന്ത്യന്‍ രൂപ. ഗൂഗിളില്‍ നക്ഷത്രം പോലെ തിളങ്ങിയ കാസ്ട്രോയെ മറീസ് മേയറാണ് യാഹൂവിലെത്തിച്ചത്.
യാഹൂവില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട താരവും കാസ്ട്രോ തന്നെ. എന്നാല്‍ മേയറുമായി സ്വരച്ചേര്‍ച്ചയില്ലായ്മ തുടങ്ങിയിട്ട് കുറച്ച്കാലമായെന്നും മുറുമുറുപ്പുകളുണ്ട്. രാജിവച്ചതാണോ പുറത്താക്കിയതാണോ എന്നുപോലും കമ്പനി ഇതുവരെ കാസ്ട്രോയുടെ പുറത്തുപോകലിനെ പറ്റി വ്യക്തമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: