ലക്നൗ: ഫിറോസാബാദില്‍ പ്രതിഷേധ പ്രകടനം നടത്തിയ സ്ത്രീകളെ മര്‍ദിച്ച സംഭവത്തില്‍ നാലു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ഫിറോസാബാദ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫീസര്‍ പ്രകാശ് യാദവ്, സഞ്ചീവ് കുമാര്‍, നീരജ്, ഗിരിരാജ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ദേശീയ പാതയിലുണ്ടായ അപകടത്തെ തുടര്‍ന്ന് രണ്ടു തൊഴിലാളികള്‍ മരിക്കാനിടയായ സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരേ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച സ്ത്രീകളെയാണ് പൊലീസ് ക്രൂരമായി മര്‍ദിച്ചത്.
പൊലീസ് സ്ത്രീകളെ അടിക്കുന്നതിന്റെയും ചവിട്ടുന്നതിന്റെയും റോഡിലൂടെ വലിച്ചിഴക്കുന്നതിന്റെയും ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സംഭവത്തിനെതിരേ വ്യാപക പ്രതിഷേധം ഉണ്ടായ പശ്ചാത്തലത്തിലാണ് നടപടി. സ്ത്രീകള്‍ക്കു നേരേ പൊലീസ് അക്രമം അഴിച്ചു വിട്ടതിന്റെ വിശദീകരണം ആവശ്യപ്പെട്ട് വനിതാ സംഘടനകളും രംഗത്തു വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: