കോട്ടയം: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരായ പ്രസ്താന നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് നേതാക്കളായ രാജ്മോഹന്‍ ഉണ്ണിത്താനും ടി. സിദ്ദിഖും രംഗത്ത്.
രാഹുലിനെ കോമാളിയെന്നു വിളിച്ച പിണറായി ഒരേസമയം കോമാളിയും കൊലയാളിയുമാണെന്നാണ് ഉണ്ണിത്താനും ടി. സിദ്ദിഖും ആക്ഷേപിച്ചത്. രാഹുല്‍ ഗാന്ധിക്കെതിരെയുള്ള കോമാളി പ്രയോഗം പദവിക്ക് നിരക്കാത്തതും ബാലിശവും തരം താഴ്ന്നതുമാണെന്നും ഉണ്ണിത്താന് പറഞ്ഞു.
കോമാളി വേഷം എന്ന പ്രയോഗം പിണറായിക്കാണ് ചേരുന്നത്. ഇത് ബോധപൂര്‍വം നടത്തിയതാണ്. കഴിഞ്ഞ കുറെ നാളുകളായി പാര്‍ട്ടിയില്‍ പിണറായിയും വി എസും കോമാളി പദവി തട്ടിയെടുക്കാനുള്ള ശ്രമത്തിലാണന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി വന്നപ്പോള്‍ കൂടിയത് സ്വാഭാവിക ജനക്കൂട്ടമാണ്. ഇത് കണ്ട പിണറായിയുടെ സമനില തെറ്റിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ ആഭ്യന്തര വകുപ്പിന് സുരക്ഷ വീഴ്ച സംഭവിച്ചിട്ടില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: