കൊച്ചി: പാചകവാതക വിലവര്‍ധനവിനെതിരെ ബിജെപി മഞ്ഞുമ്മല്‍ യൂണിറ്റ് ബാങ്ക്കവലയില്‍ പ്രതിഷേധസമര സംഘടിപ്പിച്ചു. ടി.എസ്. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ചന്ദ്രിക രാജന് ഉദ്ഘാടനംചെയ്തു. യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ എസ്. ഷാജി, കെ.ഡി. രവീന്ദ്രന്, ബിജെപി ഏലൂര്‍ സെക്രട്ടറി കൃഷ്ണദാസ്, കെ. ശിവദാസ്, ഏലൂര്‍ നഗരസഭാ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഗിരിജ സാബു എന്നിവര്‍ പ്രസംഗിച്ചു. പ്രകടനത്തോടുകൂടി ആരംഭിച്ച യോഗത്തിനുശേഷം വിറക് കൂട്ടി കപ്പ വേവിച്ച് വിതരണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: