ജെയിനെവ: ആണവ പദ്ധതികളെച്ചൊല്ലി വര്‍ഷങ്ങളായി തുടരുന്ന പ്രതിസന്ധി അവസാനിപ്പിച്ച് ഇറാനും ആറു ലോക വന്‍ശക്തികളും തമ്മില്‍ ഒപ്പുവെച്ച പ്രാഥമിക കരാര്‍ ജനുവരി 20ന് പ്രാബല്യത്തില്‍. ആറു മാസ കാലാവധിയുള്ള കരാര്‍ പ്രകാരം ആണവ പദ്ധതികള്‍ ഇറാന് പൂര്‍ണമായി നിര്‍ത്തിവെച്ചാല്‍ പകരം വിവിധ രാജ്യങ്ങളിലെ ബാങ്കുകളില്‍ മരവിപ്പിച്ചുനിര്‍ത്തിയ 420 കോടി ഡോളര്‍ യു.എസ് വിട്ടുനല്‍കും.
അന്തിമ കരാറിലെത്താനുള്ള ചര്‍ച്ചകളുടെ പുരോഗതി അനുസരിച്ച് ഘട്ടങ്ങളിലായായിരിക്കും തുക നല്‍കുകയെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ജോണ്‍ കെറി വ്യക്തമാക്കി. ഇറാന് സമ്പത്തവ്യവസ്ഥയെ പൂര്‍ണമായി തകര്‍ത്ത് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഉപരോധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ നവംബര്‍ 24നാണ് ജെയിനെവയില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരുവിഭാഗവും പ്രാഥമിക ധാരണയിലെത്തിയത്.
യുറേനിയം സമ്പുഷ്ടീകരണം 20 ശതമാനമെന്നത് അഞ്ചു ശതമാനമാക്കി കുറക്കുകയെന്ന നിബന്ധന പാലിച്ചാല്‍ പുതുതായി യു.എസ് കോണ്‍ഗ്രസ് കൊണ്ടുവരുന്ന ഏത് ഉപരോധവും വീറ്റോ ചെയ്യുമെന്ന് ഇന്നലെ യു.എസ് പ്രസിഡനൃ ബറാക് ഒബാമയും വ്യക്തമാക്കിയിട്ടുണ്ട്.
20 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം ആറു മാസത്തിനകം നശിപ്പിക്കുക, നിര്‍മാണം പുരോഗമിക്കുന്ന ഫോര്‍ദോ നിലയത്തില്‍ ദിവസവും നിരീക്ഷകര്‍ക്ക് പ്രവേശനം അനുവദിക്കുക, അറബ് ഘന ജല നിലയത്തില്‍ പ്രതിമാസ നിരീക്ഷണം അനുവദിക്കുകഎന്നിവയാണ് മറ്റു നിബന്ധനകള്‍. കരാര്‍ നിലവില്‍വരുന്ന 20നുതന്നെ ആദ്യ ഗഡു വിട്ടുനല്‍കിയേക്കുമെന്നാണ് സൂചന. അതേസമയം, ഫെബ്രുവരി ഒന്നിന് 55 കോടി വിട്ടുനല്‍കുമെന്ന് മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
കരാറിലെ അവസാന ദിനത്തിലായിരിക്കും അവസാന ഗഡു അനുവദിക്കുക. മരവിപ്പിച്ചുനിര്‍ത്തിയ തുക വിട്ടുനല്കുന്നതിനു പുറമെ സ്വര്‍ണം, പെട്രോകെമിക്കല്‍സ്, വാഹന വ്യവസായം എന്നിവയിലും ഇളവുണ്ടാകും. മൊത്തം 700 കോടി ഡോളറിെന്റ ഇളവുകളാണ് അനുവദിക്കുക. ഇപ്പോള്‍ അനുവദിക്കുന്നതിെന്റ അനേക ഇരട്ടി തുക ഇറാെന്റതായി വിവിധ രാജ്യങ്ങളില്‍ മരവിപ്പിക്കപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: