ഇസ്ലാമബാദ്: കാശ്മീരില്‍ നിയന്ത്രണരേഖയുമായി ബന്ധപ്പെട്ട് പാകിസ്ഥാനെതിരെ ഇന്ത്യന്‍ കരസേനാമേധാവി ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും വസ്തുതാ വിരുദ്ധവുമാണെന്ന് പാക് സൈന്യം വ്യക്തമാക്കി.
പാക് സൈന്യം വെടിനിര്‍ത്തല്‍ കരാറിനെ ബഹുമാനിക്കുന്നുവെന്നും രണ്ടു രാജ്യങ്ങളുടെയും സൈനിക ഡയറക്ടര്‍ ജനറല്‍മാരുടെ യോഗത്തിനുശേഷം സ്ഥിതിഗതികള്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും പാക് സൈനിക വക്താവ് അറിയിച്ചു.
പാക് സൈന്യം നിയന്ത്രണരേഖയില്‍ നിയമലംഘനം നടത്തുകയാണെങ്കില്‍ നോക്കിയിരിക്കുകയില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഇന്ത്യന്‍ കരസേനാമേധാവി ജനറല്‍ ബിക്രം സിംഗ് മുന്നറിയിപ്പു നല്‍കിയിരുന്നു.
ഒരു നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായതിനുശേഷമായിരുന്നു ഈ മുന്നറിയിപ്പ്. ഡയറക്ടര്‍ ജനറല്‍മാരുടെ യോഗത്തിനുശേഷം സ്ഥിതിഗതികളില്‍ പുരോഗതിയുണ്ടെന്ന് ബിക്രംസിംഗും സമ്മതിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: